Webdunia - Bharat's app for daily news and videos

Install App

ഒടുവിൽ ലിബർട്ടി ബഷീർ മുട്ടുമടക്കി, തിയേറ്റർ സമരം പിൻ‌വലിച്ചു; ദിലീപിന്റേത് ശക്തമായ ഇടപെടൽ, മുഖ്യമന്ത്രിയെ വിശ്വസിക്കുന്നുവെന്ന് ബഷീർ

എക്സിബിറ്റേഴ്സ് ഫെഡറേഷൻ മുട്ടുമടക്കി; തിയറ്റർ സമരം പിൻവലിച്ചു

Webdunia
ശനി, 14 ജനുവരി 2017 (10:19 IST)
സിനിമാ മേഖല നാളുകളായി തുടർന്നുവന്നിരുന്ന പ്രതിസന്ധിക്ക് അവസാനം. എക്സിബിറ്റേഴ്സ് ഫെഡറേഷൻ തിയറ്റർ സമരം പിൻവലിച്ചു. സർക്കാർ ചർച്ചയ്ക്കു വിളിച്ചതിന്റെ അടിസ്ഥാനത്തിലാണു സമരം പിൻവലിച്ചത്. മുഖ്യമന്ത്രിയുടെ വാക്കുകൾ വിശ്വസിക്കുന്നു. പുതിയ സംഘടന ഞങ്ങൾക്ക് ഭീഷണിയല്ലെന്നും ലിബർട്ടി ബഷീർ വ്യക്തമാക്കി.
 
തിയേറ്ററുകൾക്കെതിരെ പ്രതികാര നടപടിയുണ്ടായാൽ മുഖ്യമന്ത്രി ഇടപെടണമെന്നും ഫെ‍ഡറേഷൻ ആവശ്യപ്പെട്ടു. സമരത്തിനെതിരെ സർക്കാർ കടുത്ത നിലപാട് എടുത്തിരുന്നു. തിയറ്ററുകളിൽ ഇന്നു മുതൽ പ്രദർശനം ആരംഭിക്കും. പുതിയ സംഘടന ഇന്ന് രൂപീകരിക്കും. ഫെഡറേഷന്റെ ഏകപക്ഷീയമായ നിലപാടിനെ തള്ളി മുഖ്യമന്ത്രികൂടി രംഗത്തുവന്നതോടെ ലിബര്‍ട്ടി ബഷീറിനൊപ്പം നില്‍ക്കുന്ന ബാക്കിയുള്ള തിയറ്റര്‍ ഉടമകളുടെ നിലപാടും നിര്‍ണായകമാകും. 
 
നടനും നിർമാതാവുമായി ദിലീപിന്റെ കാർമികത്വത്തിൽ നിർമാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകൾ, മൾട്ടിപ്ലെക്സ് ഉടമകൾ, സിനി എക്സിബിറ്റേഴ്സ് അസോസിയേഷൻ, തിയറ്റർ ബിസിനസിലുള്ള ചലച്ചിത്ര സാങ്കേതിക പ്രവർത്തകർ തുടങ്ങിയവർ ചേർന്നു പുതിയ സംഘടനയുണ്ടാക്കുന്നതിനുള്ള തയാറെടുപ്പിലാണ്. അവർ ഇന്നു യോഗം ചേർന്നു സംഘടന പ്രഖ്യാപിക്കുമെന്നാണു കരുതുന്നത്.
 
ഫെഡറേഷന്റെ ഏകപക്ഷീയമായ നിലപാട് അംഗീകരിക്കില്ലെന്നു നിർമാതാക്കളും വിതരണക്കാരും വ്യക്തമാക്കുകയും ചെയ്തിരുന്നു. രൂക്ഷമായ ഭിന്നത പുതിയ സംഘടനയുടെ പിറവിയിലാണ് എത്തിച്ചത്. സൗകര്യമുള്ള ഏതു തിയറ്ററിലും സിനിമ റിലീസ് ചെയ്യാനുള്ള സാഹചര്യവും ഒരുങ്ങി. 

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഓണാവധി കഴിഞ്ഞതോടെ വേണാട് എക്സ്പ്രസിൽ കാലുകുത്താൻ ഇടമില്ല, 2 സ്ത്രീകൾ കുഴഞ്ഞുവീണു

അടുത്ത ലേഖനം
Show comments