Webdunia - Bharat's app for daily news and videos

Install App

ഓണം ബംപറില്‍ 3,000 രൂപ നഷ്ടമായത് മൂന്നക്കത്തിന്; പിറ്റേന്നെടുത്ത ടിക്കറ്റിന് 75 ലക്ഷം !

Webdunia
വെള്ളി, 24 സെപ്‌റ്റംബര്‍ 2021 (08:23 IST)
ഓണം ബംപറില്‍ മൂവായിരം രൂപയുടെ സമ്മാനം ഷനിലിന് നഷ്ടമായത് മൂന്നക്കത്തിന്റെ വ്യത്യാസത്തില്‍. എങ്കിലും ഷനില്‍ തോറ്റുകൊടുത്തില്ല. ഓണം ബംപര്‍ നറുക്കെടുപ്പ് കഴിഞ്ഞ് വീണ്ടും ടിക്കറ്റെടുത്തു. ആ ടിക്കറ്റിന് ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ! 
 
പറവൂര്‍ ചിറ്റാറ്റുകര പൂയപ്പിള്ളി മാട്ടുമ്മല്‍ എം.എസ്.ഷനിലിനാ (36) ണ് കേരള ഭാഗ്യക്കുറിയുടെ ചൊവ്വാഴ്ചത്തെ സ്ത്രീശക്തി നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിച്ചത്. ഷനിലിന് കണ്ണൂര്‍ അഴീക്കലില്‍ വലകെട്ട് ജോലിയാണ്. ഒരു മാസം കൂടുമ്പോഴാണ് വീട്ടില്‍ എത്തുക. പണിസ്ഥലത്തിനു സമീപത്തെ കംഫര്‍ട്ട് സ്റ്റേഷനില്‍ പണം വാങ്ങാനിരിക്കുന്നവരില്‍നിന്നു വാങ്ങിയ രണ്ട് ടിക്കറ്റിലൊന്നിനാണ് സമ്മാനമടിച്ചത്. നാട്ടിലെത്തി സമ്മാനാര്‍ഹമായ ടിക്കറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഏല്‍പ്പിച്ചു. 
 
സ്ഥിരമായി ലോട്ടറി ടിക്കറ്റെടുക്കുന്ന സ്വഭാവം ഷനിലിന് ഇല്ല. വല്ലപ്പോഴും മാത്രം ടിക്കറ്റെടുക്കുന്ന ഷനില്‍ ഓണം ബംപറിന്റെ ഒരു ടിക്കറ്റ് മാത്രമാണ് എടുത്തിട്ടുണ്ടായിരുന്നത്. ആ ടിക്കറ്റിനാണ് മൂവായിരം നഷ്ടമായത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments