വീഡിയോ കോണ്‍ഫറന്‍സ് വഴി എറണാകുളം ജില്ലയില്‍ നടത്തിയ ആദ്യ പരാതി പരിഹാര അദാലത്തിലാണ് വ്യത്യസ്ത ആവശ്യവുമായി സ്‌നേഹ എന്ന വിദ്യാര്‍ത്ഥിനി എത്തിയത്. സര്‍, ഞാന്‍ സ്‌നേഹ ബിജു ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങി. എനിക്കും എന്റെ അനിയനും അനിയത്തിക്കും പഠിക്കാനായി ഒരു ലാപ്‌ടോപ് വേണം-ഇതായിരുന്നു സ്‌നേഹയുടെ വാക്കുകള്‍. 'യെസ്, ഓകെ സ്‌നേഹ , ലാപ്‌ടോപ് എത്രയും പെട്ടെന്ന് എത്തിക്കാന്‍ ഏര്‍പ്പാടാക്കാം കേട്ടോ' എന്ന് ഉടന്‍ തന്നെ കളക്ടറുടെ ഉറപ്പുകൊടുക്കുകയും ചെയ്തു.
രണ്ടാം വര്‍ഷ ബിരുദവിദ്യാര്‍ത്ഥിയായ സ്‌നേഹയുടെ അച്ഛന് ഒരുഫോണ്‍ മാത്രമാണ് ഉള്ളത്. അത് ജോലി ആവശ്യത്തിന് ഉപയോഗിക്കുകയും വേണം. കുട്ടികള്‍ക്കായി പുതിയതായി ഒന്നുവാങ്ങാനുള്ള നിവൃത്തിയും ഇല്ല. ഈസാഹചര്യത്തിലാണ് സ്‌നേഹ കളക്ടറോട് പരാതിപ്പെടാന്‍ തീരുമാനിക്കുന്നത്. ഇന്നലെ അക്ഷയ കേന്ദ്രത്തിലെത്തി കളക്ടറുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു.
സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട് സ്‌നേഹക്ക് എത്രയും പെട്ടെന്ന് ലാപ്‌ടോപ് എത്തിക്കുമെന്ന് കളക്ടര്‍ എസ്.സുഹാസ് അറിയിച്ചു.