സിനിമാ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും പ്രതിഫലം കുറയ്ക്കണമെന്ന് നിര്‍മാതാക്കള്‍. ഈ പ്രത്യേക സാഹചര്യത്തില്‍ നിര്‍മാണചിലവ് പകുതിയാക്കി കുറച്ചില്ലെങ്കില്‍ പുതിയ സിനിമയുമായി മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്ന് നിര്‍മാതാക്കളുടെ അസോസിയേഷന്‍ പ്രസിഡന്റ് എം രഞ്ജിത്ത് പറഞ്ഞു. ഇക്കാര്യം അമ്മ, ഫെഫ്ക ഉള്‍പ്പെടെയുള്ള സംഘടനകളുമായി ആലോചിക്കുമെന്നും നിര്‍മാതാക്കള്‍ പറഞ്ഞു.
ഇനി തിയേറ്ററുകളില്‍ നിന്ന് ലാഭമുണ്ടാക്കാന്‍ സാധ്യമല്ലെന്നും കഴിഞ്ഞവര്‍ഷം പോലും തിയേറ്ററുകളില്‍ ആറുസിനിമകള്‍ മാത്രമാണ് വിജയിച്ചതെന്നും അസോസിയേഷന്‍ പറഞ്ഞു. നിര്‍മാണചിലവ് 50ശതമാനം കുറയ്ക്കണമെന്നും എന്നാല്‍ അത് എത്രയാണെന്ന് ഇപ്പോള്‍ തീര്‍ത്തുപറയുന്നില്ലെന്നും ചര്‍ച്ചകള്‍ക്കുശേഷം തീരുമാനിക്കുമെന്നും നിര്‍മാതാക്കള്‍ പറഞ്ഞു.