കോട്ടയം: കോട്ടയം ജില്ലയിലെ എലിക്കുളം പഞ്ചായത്തിലെ അംഗമായ ജോജോ ചീരാംകുഴി കോവിഡ് ബാധിച്ചു മരിച്ചു. സ്വതന്ത്ര അംഗമായ ഇദ്ദേഹം കുറച്ചു ദിവസമായി കോവിഡ് നിരീക്ഷണത്തിലായിരുന്നു.
കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാണ് ഇദ്ദേഹം വിജയം നേടിയത്. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുമ്പ് തന്നെ അദ്ദേഹത്തെ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അദ്ദേഹത്തിന് പഞ്ചായത്ത് അംഗമായി സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.