Webdunia - Bharat's app for daily news and videos

Install App

നിയമസഭാ തെരഞ്ഞെടുപ്പ്: ഒരു ബൂത്തില്‍ 1000പേര്‍ക്കുമാത്രം വോട്ട്

ശ്രീനു എസ്
ശനി, 20 ഫെബ്രുവരി 2021 (20:14 IST)
നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു പൂര്‍ണ കോവിഡ് സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയാകും ജില്ലയിലെ പോളിങ് ബൂത്തുകള്‍ സജ്ജമാക്കുന്നതെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. ഒരു ബൂത്തില്‍ 1000 പേര്‍ക്കു മാത്രമായിരിക്കും വോട്ട്. 14 നിയമസഭാ മണ്ഡലങ്ങളിലുമായി പുതുതായി സജ്ജമാക്കുന്ന പോളിങ് ബൂത്തുകളടക്കം ജില്ലയില്‍ ആകെ 4164 പോളിങ് ബൂത്തുകളിലായിരിക്കും വോട്ടെടുപ്പ് നടക്കുക. 
 
കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി ഓരോ പോളിങ് ബൂത്തിലും പ്രത്യേക ബ്രേക്ക് ദി ചെയിന്‍ കിറ്റ് നല്‍കുമെന്നു കളക്ടര്‍ പറഞ്ഞു. 200 മില്ലി ലിറ്ററിന്റെ 10 കുപ്പി ഹാന്‍ഡ് വാഷ്, 500 മില്ലി ലിറ്ററിന്റെ 10 കുപ്പി സാനിറ്റൈസര്‍ എന്നിവ ഇതിലുണ്ടാകും. ഓരോ ബൂത്തിലും പ്രത്യേക മാസ്‌ക് കോര്‍ണര്‍ ഉണ്ടാകും. ഇവിടെ 200 ട്രിപ്പിള്‍ ലെയര്‍ മാസ്‌കുകള്‍ സൂക്ഷിക്കും. ബൂത്തില്‍ എത്തുമ്പോള്‍ മാസ്‌ക് എടുക്കാന്‍ ആരെങ്കിലും മറന്നാല്‍ നല്‍കുന്നതിനായാണിത്. സമ്മതിദായകര്‍ക്കു നല്‍കുന്നതിനായി ഓരോ ബൂത്തിലും 2000 ഡിസ്‌പോസിബിള്‍ പ്ലാസ്റ്റിക് കൈയുറകള്‍ നല്‍കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments