Webdunia - Bharat's app for daily news and videos

Install App

കേരളം കത്തിക്കണമെന്ന് സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനം ചെയ്ത ഇ-ബുള്‍ ജെറ്റ് വ്‌ളോഗര്‍മാരുടെ ആരാധകര്‍ പിടിയില്‍

Webdunia
ചൊവ്വ, 10 ഓഗസ്റ്റ് 2021 (08:01 IST)
യൂട്യൂബ് വ്‌ളോഗര്‍മാരായ ഇ-ബുള്‍ ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റിനെ തുടര്‍ന്ന് നിയമലംഘനങ്ങള്‍ക്ക് ആഹ്വാനം ചെയ്തതിനും നിയമവിരുദ്ധമായി സംഘം ചേര്‍ന്നതിനും 17 പേരെ അറസ്റ്റ് ചെയ്തു. ഇ-ബുള്‍ ജെറ്റ് സഹോദരങ്ങളുടെ ആരാധകരാണ് ഇവര്‍. കണ്ണൂര്‍ ടൗണ്‍ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വ്‌ളോഗര്‍മാരുടെ വാഹനം നിയമലംഘനത്തിന്റെ പേരില്‍ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഇക്കാര്യം അറിഞ്ഞ് കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫീസ് പരിസരത്ത് തടിച്ചുകൂടി. 
 
വാഹനം കസ്റ്റഡിയിലെടുത്ത വിവരം അറിയിച്ചുകൊണ്ട് വ്‌ളോഗര്‍മാര്‍ തന്നെ പോസ്റ്റ് ചെയ്ത വിഡിയോയില്‍നിന്നാണ് ഇവര്‍ കണ്ണൂരിലെ ഓഫീസില്‍ എത്തുന്ന വിവരവും സമയവും ആരാധകര്‍ അറിഞ്ഞത്. സിവില്‍ സ്റ്റേഷന്‍ പരിസരത്തെ കെട്ടിട സമുച്ചയത്തിന് ഇടയിലുള്ള ഭാഗത്തായിരുന്നു വാഹനം നിര്‍ത്തിയിരുന്നത്. ഇവിടെയെത്തി വാഹനത്തിനൊപ്പം ആരാധകര്‍ സെല്‍ഫിയെടുക്കുന്നുണ്ടായിരുന്നു.
 
ഇ-ബുള്‍ ജെറ്റ് സഹോദരങ്ങളെ അറസ്റ്റ് ചെയ്ത വിവരം അറിഞ്ഞതിനു ശേഷം നിരവധി ആരാധകരാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ സ്പര്‍ദ്ധയുണ്ടാക്കുന്ന തരത്തില്‍ വീഡിയോ പ്രചരിപ്പിച്ചതും പോസ്റ്റുകള്‍ ഇട്ടതും. കേരളം കത്തിക്കുമെന്നും കേരള പൊലീസിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യുമെന്നും പലരും ആഹ്വാനം ചെയ്തിരുന്നു. ഇത്തരക്കാരെയും പൊലീസ് പൊക്കി. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓടുന്ന ബൈക്കിൽ നിന്നു കൊണ്ട് റീൽസ് ഷൂട്ട് ചെയ്ത യുവാക്കൾക്ക് ദാരുണാന്ത്യം

പീഡനക്കേസിൽ 21 കാരൻ പോലീസ് പിടിയിൽ

ജോലി സമ്മർദ്ദമെന്ന് സംശയം, സ്വയം ഷോക്കടിപ്പിച്ച് ഐടി ജീവനക്കാരന്റെ ആത്മഹത്യ

രഹസ്യവിവരം കിട്ടി, 31കാരന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് ഒന്നരകോടിയുടെ മയക്കുമരുന്ന്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

അടുത്ത ലേഖനം
Show comments