തിരുവനന്തപുരം: യുഎഇയിൽനിന്നെത്തിയ നയതന്ത്ര പാഴ്സലുകൾ സംബന്ധിച്ച് വിവരങ്ങൾ ഹാജരാക്കാൻ സംസ്ഥാന പ്രോട്ടോകോൾ ഓഫീസർക്ക് കസ്റ്റംസിന്റെയും എൻഐഎയുടെയും സമൻസ്. ഈ മാസം 20ന് വിവരങ്ങളും രേഖകളും കൈമാറണം എന്നാണ് കസ്റ്റംസ് ആവശ്യപ്പെട്ടിരിയ്ക്കുന്നത്. കഴിഞ്ഞ രണ്ടുവർഷത്തിനിടെ എത്തിയ നയതന്ത്ര പാഴ്സലുകളെ കുറിച്ച് വ്യക്ത വരുത്തുന്നതിനാണ് ഇത്.
എൻഐഎ ഉദ്യോഗസ്ഥർ സെക്രട്ടേറിയേറ്റിലെ പ്രോട്ടോകോൾ ഓഫിസറുടെ ഓഫീസിലെത്തി കത്ത് നൽകുകയായിരുന്നു. രേഖകൾ സ്വർണക്കടത്ത് കേസിൽ തെളിവായി മാറും. നയതന്ത്ര ചാനൽവഴി സാധനങ്ങൾ എത്തിക്കുമ്പോൾ ക്ലിയറൻസ് നൽകുന്ന പ്രോട്ടോകോൾ മാന്വലിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, 2019-’20, 2020-’21 വർഷങ്ങളിൽ തിരുവനന്തപുരത്തെ യുഎഇ കോൺസലേറ്റിന് നൽകിയ എക്‌സംപ്ഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ്.
അപേക്ഷ നൽകിയ ആളുടെയും സർട്ടിഫിക്കറ്റിൽ ഒപ്പിട്ടയാളുടെയും പേര് സ്ഥാനപ്പേര്, യുഎഇ. കോൺസുലേറ്റിലെ നയതന്ത്ര ഉദ്യോഗസ്ഥരുടെ ഒപ്പിന്റെ മാതൃക. എന്നിവ കൈമാറാനാണ് ആവശ്യപ്പെട്ടിരിയ്കുന്നത്. കസ്റ്റംസ് ക്ലിയറൻസിന് വേണ്ടി പ്രതികൾ വ്യാജ രേഖകൾ ഉണ്ടാക്കിയതായി സംശയിയ്ക്കുന്നതിനാലാണ് കോൺസലേറ്റിലെ ഉദ്യോഗസ്ഥരുടെ ഒപ്പുകളുടെ മാതൃക ഉൾപ്പടെ പശോധിയ്ക്കുന്നത്.