Webdunia - Bharat's app for daily news and videos

Install App

ദിലീപിന് ജാമ്യം ലഭിക്കാത്തതിന് കാരണം അമ്മയിലെ സൂപ്പര്‍ താരങ്ങളോ ?; ഈ നീക്കത്തില്‍ നിഗൂഢതയുണ്ടെന്ന് ആരാധകര്‍

ദിലീപ് ജാമ്യം ലഭിക്കാത്തതിന് കാരണം അമ്മയിലെ സൂപ്പര്‍ താരങ്ങളോ ?

Webdunia
ചൊവ്വ, 29 ഓഗസ്റ്റ് 2017 (21:11 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ നടന്‍ ദിലീപിന് മൂന്നാമതും ജാമ്യം നിഷേധിക്കപ്പെട്ടതോടെ താരസംഘടനയായ അമ്മയ്‌ക്കെതിരെ ആരോപണവുമായി ദിലീപ് ആരാധകര്‍ രംഗത്ത്.

ദിലീപ് കേസില്‍ അമ്മ മൗനം പാലിക്കുകയാണ്. സംഘടനയിലെ സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ മൗനത്തില്‍ നിഗൂഢതയുണ്ട്. കേസില്‍ ദിലീപിനെതിരെ ഒരു തെളിവുമില്ല. അദ്ദേഹം നിരപരാധിയാണെന്നതില്‍ ഒരു സംശയവുമില്ല. മരണംവരെ ജനപ്രിയ നായകനൊപ്പം നില്‍ക്കുമെന്നും ആലുവ ടൗണ്‍ ഹാളിന് മുന്നില്‍ പ്രകടനം നടത്തിയ ആരാധകര്‍ പറഞ്ഞു.

ദിലീപ് ഫാന്‍സ് അസോസിയേഷന്‍ സംസ്ഥാന നേതാവ് റിയാസ് ഖാനാണ് പ്രതിഷേധ പരിപാടിക്ക് നേതൃത്വം നല്‍കിയത്. ദിലീപ് അനുകൂല മുദ്രാവാക്യങ്ങളും താരത്തിനെ പിന്തുണയ്ക്കുന്ന പ്ലക്കാര്‍ഡുകളുമായിട്ടായിരുന്നു പ്രകടനം.

ജാമ്യം ലഭിച്ചാല്‍ ആലുവ സബ് ജയില്‍ മുതല്‍ ദിലീപിന്റെ ആലുവയിലെ വീട് വരെ റോഡ് ഷോ നടത്താനായിരുന്നു ഫാന്‍സ് അസോസിയേഷന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, കോടതി ജാമ്യം നിഷേധിച്ചതോടെ ആരാധകര്‍ താരത്തിന് പിന്തുണയുമായി ആലുവ ടൗണ്‍ ഹാളിന് മുന്നില്‍ തടിച്ചു കൂടുകയും പ്രതിഷേധ പ്രകടനം നടത്തുകയുമായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments