Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയെ വിമർശിച്ച പാർവതിക്ക് കട്ട സപ്പോർട്ടുമായി മോഹൻലാൽ?!

പാർവതിക്കും ഡബ്ലുസിസിക്കും മോഹൻലാലിന്റെ പരോക്ഷ പിന്തുണ?

Webdunia
ബുധന്‍, 20 ഡിസം‌ബര്‍ 2017 (14:22 IST)
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തോടെയാണ് മലയാള സിനിമയിൽ സ്ത്രീകൾക്കായി ഒരു സംഘടന രൂപം കൊണ്ടത്. ഡബ്ല്യു‌സി‌സിയിൽ 18 അംഗങ്ങളാണ് ഉള്ളത്. സ്ത്രീകളുടെ സുരക്ഷയ്ക്കായി രൂപീകരിച്ച സംഘടനയെ സിനിമാ സംഘടനയായ 'അമ്മ' സ്വാഗതം ചെയ്തിരുന്നു. 
 
തുടക്കം മുതൽ സ്ത്രീ സംഘടനയ്ക്ക് പരോക്ഷമായി പിന്തുണ നൽകുന്ന മോഹൻലാൽ കസബ വിവാദത്തിലും ഇടപെട്ടതായി റിപ്പോർട്ടുകൾ. മമ്മൂട്ടി ചിത്രമായ കസബയെ വിമർശിച്ച പാർവതിക്ക് പരോക്ഷമായി മോഹൻലാൽ പിന്തുണാ നൽകുന്നുവെന്ന് ചില ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 
 
ഡബ്ലുസിസിയിലെ പ്രമുഖ നടിമാരുമായുള്ള ബന്ധമാണ് താരത്തിനെ ഇത്തരത്തില്‍ നിലപാട് സ്വീകരിക്കാന്‍ പ്രേരിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഘടന രൂപീകരിച്ച സമയത്ത് രൂപീകരണത്തിനു നേതൃത്വം നൽകിയ അഭിനേത്രികള്‍ക്കെതിരെ അമ്മയുടെ യോഗത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നുവന്നപ്പോള്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടതില്ലെന്ന നിലപാട് മോഹൻലാൽ സ്വീകരിച്ചുവെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. 
 
താരത്തിന്റെ പല നിലപാടുകളും വനിത സംഘടനയ്ക്ക് അനുകൂലമാണെന്ന തരത്തിലുള്ള അഭിപ്രായം സിനിമയില്‍ നിന്നു തന്നെ ഇതിനോടകം തന്നെ ഉയര്‍ന്നുവന്നിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments