Webdunia - Bharat's app for daily news and videos

Install App

എത്രയെത്ര മഹാന്‍മാരായ പ്രതിപക്ഷ നേതാക്കളിരുന്ന കസേരയാണിത്, ആ കസേരയ്ക്ക് ഒരു ചെറിയ ബഹുമാനം കൊടുക്കണ്ടേ: എം കെ മുനീര്‍, ട്രോളിയതാണോയെന്ന് സോഷ്യൽ മീഡിയ

ചിപ്പി പീലിപ്പോസ്
വെള്ളി, 13 മാര്‍ച്ച് 2020 (13:52 IST)
കൊവിഡ് 19 സംബന്ധിച്ച് നിയമസഭയില്‍ അടിയന്തര പ്രമേയം അവതരിപ്പിച്ച് സംസാരിച്ച പ്രതിപക്ഷ ഉപനേതാവ് എം കെ മുനീർ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കുറിച്ച് പറഞ്ഞ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. മുനീർ, ചെന്നിത്തലയെ ട്രോളിയതാണോ എന്നും സോഷ്യൽ മീഡിയ ചോദിക്കുന്നു. 
 
കൊവിഡ് 19 സംബന്ധിച്ച് പ്രതിപക്ഷം ഉയര്‍ത്തുന്ന ചോദ്യങ്ങളോട് സര്‍ക്കാരും ആരോഗ്യമന്ത്രിയും സംയമനത്തോട് മറുപടി പറയണമെന്ന് മുനീർ പറഞ്ഞു. ആരോഗ്യമന്ത്രി കാര്യങ്ങളെ വൈകാരികമായി എടുക്കരുതെന്നും ചോദ്യങ്ങളോട് വൈകാരികമായി പ്രതികരിക്കരുതെന്നും എം.കെ മുനീര്‍ പറഞ്ഞു.
 
‘ഈ കസേരയേതാ… എത്രയെത്ര മഹാന്‍മാരായ പ്രതിപക്ഷ നേതാക്കളിരുന്ന കസേരയാണിത്. ആ കസേരയ്ക്ക് ഒരു ചെറിയ ബഹുമാനം കൊടുക്കണ്ടേ. അദ്ദേഹത്തിന്റെ സംശയം സോഷ്യല്‍മീഡിയയിലിട്ടതിന്റെ പേരില്‍ എന്തൊക്കെയാണ് പറഞ്ഞത്.’, മുനീര്‍ ചോദിച്ചു. എന്നാൽ ഈ ചോദ്യം ചെന്നിത്തലയ്ക്കിട്ട് തന്നെ ചെറുതായി കൊട്ടുന്ന രീതിയിലുള്ളതല്ലേ എന്നും ചിലർ ചോദിക്കുന്നു. പ്രതിപക്ഷ നേതാവിനെ കളിയാക്കുന്ന രീതിയിലുള്ള പ്രസ്താവനയായി പോയില്ലേ അതെന്നും സോഷ്യൽ മീഡിയ ചോദിക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തളിക്കുളം സ്‌നേഹതീരം ബീച്ചിന് സമീപം കടലില്‍ കുളിക്കാനിറങ്ങിയ എംബിബിഎസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കാസര്‍കോഡ് രണ്ടാഴ്ചയോളം മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ കുറ്റം, നിർണായക വിധിയുമായി സുപ്രീം കോടതി

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments