Webdunia - Bharat's app for daily news and videos

Install App

ദളിത് ഹര്‍ത്താല്‍; കെ എസ് ആര്‍ ടി സി ബസുകള്‍ക്ക് നേരെ കല്ലേറ്, യാത്രക്കാരെ ഇറക്കിവിട്ടു

ദളിത് ഹര്‍ത്താല്‍ പുരോഗമിക്കുന്നു

Webdunia
തിങ്കള്‍, 9 ഏപ്രില്‍ 2018 (12:17 IST)
സംസ്ഥാന വ്യാപകമായി ദളിത് സംഘടനകൾ നടത്തുന്ന ഹർത്താലില്‍ നിരത്തിലിറങ്ങിയ വാഹനങ്ങള്‍ തടഞ്ഞ് ഹര്‍ത്താല്‍ അനുകൂലികള്‍. സംസ്ഥാനത്ത് പലയിടത്തും വാഹനങ്ങൾ തടഞ്ഞു. ചിലയിടങ്ങളില്‍ കെ എസ് ആര്‍ ടി സി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. യാത്രക്കാരെ ബസില്‍ നിന്നും ഇറക്കി വിട്ടു. 
 
ഇതിനിടെ ആദിവാസി ഗോത്രമഹാസഭാ നേതാവ് ഗീതാനന്ദനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചി ഹൈക്കോടതി പരിസരത്തെ വാഹനങ്ങള്‍ തടഞ്ഞതിനാണ് ഗീതാനന്ദനടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍, വാഹങ്ങള്‍ തടഞ്ഞിട്ടില്ലെന്നും പ്രകോപനങ്ങള്‍ ഒന്നും കൂടാതെയാണ് പൊലീസ് തങ്ങളെ കസ്റ്റഡിയില്‍ എടുത്തതെന്നും ഗീതാനന്ദന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
 
അതേസമയം, തിരുവനന്തപുരം ജില്ലയിലെ തമ്പാനൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ റോഡ് ഉപരോധിച്ചു. ഇതോടെ സര്‍വീസ് നിര്‍ത്തിവെയ്ക്കാന്‍ പൊലീസ് ആവശ്യപ്പെട്ടു. കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടും വാഹനങ്ങൾ തടയാൻ ശ്രമമുണ്ടായി. 
 
ഉത്തരേന്ത്യയിലെ ദലിത് പ്രക്ഷോഭങ്ങൾക്കു നേരെ പൊലീസ് നടത്തിയ വെടിവയ്പ്പിലും ആക്രമണങ്ങളിലും പ്രതിഷേധിച്ചാണു ദലിത് ഐക്യവേദി ഹർത്താലിനു ആഹ്വാനം ചെയ്തത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments