Webdunia - Bharat's app for daily news and videos

Install App

ലോഡ് ഷെഡിംഗ് ഒഴിവാക്കാന്‍ ശ്രമിക്കും, വേണ്ടിവന്നാല്‍ വൈദ്യുതി പുറത്ത് നിന്നും വാങ്ങും; മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയെന്ന് എം എം മണി

വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ പരിഹാരവുമായി മണിയാശാന്‍

Webdunia
ഞായര്‍, 27 നവം‌ബര്‍ 2016 (13:32 IST)
സംസ്ഥാനത്തൊട്ടാകെ വൈദ്യുതി പ്രതിസന്ധി ശക്തമാകവേ ലോഡ് ഷെഡിംഗ് ഒഴുവാക്കാന്‍ പരമാവാധി ശ്രമിക്കുമെന്ന് വൈദ്യുതി മന്ത്രി എം എം മണി വ്യക്തമാക്കി. മൂലമറ്റം പവർഹൗസിലെ മൂന്നു ജനറേറ്ററുകളുടെ പ്രവർത്തനം നിർത്തിയതിനെ തുടർന്ന് സംസ്ഥാനത്തു വൈദ്യുതി നിയന്ത്രണത്തിനു സാധ്യത ഏര്‍പ്പെടുത്തുമെന്ന് ഇന്നലെ വ്യക്തമാക്കിയിരുന്നു. പ്രതിസന്ധി രൂക്ഷമായതോടെ ഇതിനൊരുപരിഹാരമായിട്ട് മൂലമറ്റത്തെ സാങ്കേതിക പ്രശ്‌നം ഡിസംബര്‍ 16-നകം പരിഹരിക്കാന്‍ കഴിയുമെന്ന് മന്ത്രി വ്യക്തമാക്കി. 
 
പവർ യൂണിറ്റിലെ മെയിൻ ഇൻലെറ്റ് വാൽവിൽ ചോർച്ച കണ്ടെത്തിയതിനെ തുടർന്ന് മന്ത്രി മൂലമറ്റം പവര്‍ ഹൌസ് സന്ദര്‍ശനം നടത്തിയതിനു ശേഷമാണ് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്. വൈദ്യുതി പുറത്ത് നിന്ന് വാങ്ങിയാണെങ്കിലും ലോഡ് ഷെഡിംഗ് ഒഴിവാക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുമായിട്ട് സംസാരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി
 
മൂന്ന് ജനറേറ്ററുകൾ പ്രവർത്തനം നിറുത്തുന്നതോടെ ഇതോടെ ഇടുക്കിയിൽനിന്നുള്ള വൈദ്യുതി ഉൽപ്പാദനം പകുതിയാകുമെന്ന് ഇന്നലെ വൈദ്യുതി മന്ത്രാലയം വ്യക്തമാക്കിയിരുന്നു. വാൽവിലെ ചോർച്ച ശ്രദ്ധയിൽ പെട്ടതോടെ ജനറേറ്ററുകളുടെ പ്രവർത്തനം നിറുത്തി വയ്‌ക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.
ഒരു പെൻസ്‌റ്റോക്ക് പൈപ്പിലും ചോർച്ച കണ്ടെത്തിയിട്ടുണ്ട്. മൂന്നു ദിവസം കൊണ്ട് വാൽവ് അഴിച്ചു പരിശോധന നടത്തും. രാവിലെയാണ് ജനറേറ്ററുകളിലെ തകരാർ കണ്ടെത്തിയത്. ഉച്ചയോടെ ജനറേറ്ററുകളുടെ പ്രവർത്തനം നിർത്തിയിരുന്നു. ചോർച്ച പരിഹരിക്കാൻ പത്തു ദിവസമെടുക്കുമെന്നു ഉദ്യോഗസ്ഥർ അറിയിച്ചു.
 

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments