Webdunia - Bharat's app for daily news and videos

Install App

യുവാവിന്റെ കൊലപാതകം : 22 കാരൻ അറസ്റ്റിൽ

യുവാവിന്റെ കൊലപാതകം 22 കാരൻ പിടിയില്‍

Webdunia
ബുധന്‍, 29 മാര്‍ച്ച് 2017 (16:42 IST)
യുവാവിന്റെ കൊലപാതകത്തോട് അനുബന്ധിച്ച് നടന്ന അന്വേഷണത്തിൽ ക്വട്ടേഷൻ സംഘത്തിലെ ഒരാളെ പോലീസ് അറസ്റ് ചെയ്തു. മണ്ണാംകോണം കല്ലിമൂട് കുളമട മേക്കിൻകര പുത്തൻ വീട്ടിൽ ആറ്റം എന്നറിയപ്പെടുന്ന അഭിലാഷ് (22) നെ മധുര പോലീസ് വെള്ളറട പൊലീസിന് കൈമാറി.   
 
ഒറ്റശേഖരമംഗലം ഇടവാള് നാറാണത്ത് കുളത്ത് കുളത്തിൽകര വീട്ടിൽ അരുൺ എന്ന ഇരുപത്തഞ്ചു കാരനെ വധിച്ച ക്വട്ടേഷൻ സംഘാംഗങ്ങളിൽ ഒരാളായ സുബിൻ ലോഡ്ജിൽ തൂങ്ങിമരിച്ചിരുന്നു. കൂടെയുണ്ടായിരുന്ന അഭിലാഷ്  ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചപ്പോൾ ലോഡ്ജ് ജീവനക്കാർ പിടികൂടി തമിഴ്‌നാട് പോലീസ് മുഖാന്തിരം  ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് കേരളാ പൊലീസിന് അഭിലാഷിനെ ലഭിച്ചത്. പാട്ടം തലയ്ക്കലിൽ വിജയൻ എന്നയാളെ വെട്ടിക്കൊല ചെയ്യാൻ ശ്രമിച്ച കേസിലെ പ്രതിയാണിയാൾ. 
 
കേസിലെ ഒമ്പതാം പ്രതിയും  ക്വട്ടേഷൻ സംഘാംഗങ്ങളിൽ ഒരാളുമായ ആനപ്പാറ സ്വദേശി അരുൺ എന്ന ഇരുപത്തഞ്ചുകാരൻ കഴിഞ്ഞ ദിവസം കോടതിയിൽ കീഴടങ്ങിയിരുന്നു.  കേസിലെ മറ്റു രണ്ട് പേരെക്കൂടി പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു.പെൺകുട്ടി ആത്മഹത്യ ചെയ്ത കേസിൽ യുവാവ് പിടിയിൽ

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് താലൂക്കില്‍ ഇന്ന് പ്രാദേശിക അവധി

'ജനങ്ങളെ നിര്‍ത്തേണ്ടത് എട്ട് മീറ്റര്‍ അകലെ, തുടര്‍ച്ചയായി മൂന്ന് മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'; ആന എഴുന്നള്ളിപ്പിനു ഹൈക്കോടതിയുടെ 'കൂച്ചുവിലങ്ങ്'

ശബരിമല: കോട്ടയത്തേക്ക് ഹുബ്ബള്ളിയിൽ നിന്ന് പ്രതിവാര സ്പെഷ്യൽ ട്രെയിൻ

ജോലി തട്ടിപ്പ് കേസിൽ സ്വാമി തപസ്യാനന്ദ എന്ന രാധാകൃഷ്ണൻ അറസ്റ്റിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; സംസ്ഥാനത്തെ 11ജില്ലകളിലും യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments