Webdunia - Bharat's app for daily news and videos

Install App

വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മദ്യമൊഴുകും; 35 ഫോര്‍ സ്‌റ്റാര്‍ ബാറുകള്‍ തുറക്കാന്‍ സിപിഎം നീക്കം

കൂടുതല്‍ കള്ള് ഷാപ്പുകള്‍ക്കൊപ്പം 35 ഫോര്‍ സ്‌റ്റാര്‍ ബാറുകളും തുറക്കുന്നു

Webdunia
ബുധന്‍, 1 മാര്‍ച്ച് 2017 (17:53 IST)
കഴിഞ്ഞ സര്‍ക്കാരിന്റെ മദ്യനയം പൊളിച്ചെഴുതുന്നു, വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇപ്പോൾ അടഞ്ഞുകിടക്കുന്ന ഫോർ സ്റ്റാർ ബാറുകൾ തുറക്കാൻ‌ സിപിഎം തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ഇതു സംബന്ധിച്ച ധാരണ രൂപപ്പെട്ടത്.

വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇപ്പോൾ അടഞ്ഞുകിടക്കുന്ന 35 ഫോർ സ്റ്റാർ ബാറുകൾ തുറക്കുകയും പ്രവർത്തന സമയം കൂട്ടുകയും ചെയ്യണം. ഓരോ വര്‍ഷവും 10 ശതമാനം ബാറുകള്‍ പൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കും. കൂടുതല്‍ കള്ള് ഷാപ്പുകള്‍ തുറക്കും. മദ്യസൽക്കാരത്തിനുള്ള ലൈസൻസ് ഫീസ് കുറയ്ക്കും - എന്നീ തീരുമാനങ്ങളാണ് സി പി എം എടുത്തിരിക്കുന്നത്. വിഷയം എൽഡിഎഫിൽ ചർ‌ച്ച ചെയ്ത ശേഷം പ്രഖ്യാപിക്കും.

മദ്യ നിയന്ത്രണം നടപ്പിലാക്കിയതോടെ യുവാക്കളും വിദ്യാര്‍ഥികള്‍ മറ്റു മയക്കുമരുന്നുകള്‍ തേടുന്ന അവസ്ഥ ഭയാനകമാം വണ്ണം വര്‍ദ്ധിച്ചെന്നും യോഗം ചര്‍ച്ച ചെയ്തു.

വിനോദസഞ്ചാര മേഖലയിലെ മാന്ദ്യം മറികടക്കുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്ന് സി പി എം വ്യക്തമാക്കുന്നു. എൽഡിഎഫിൽ നിന്ന് തീരുമാനത്തിന് എതിര്‍പ്പുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്. പ്രത്യേക ഇടതുമുന്നണി യോഗം ചേർന്നതിനുശേഷം ഈ മാസം തന്നെ പുതിയ മദ്യനയം പ്രഖ്യാപിക്കാനാണ് സർക്കാരിന്റെ ശ്രമം.  

അതേസമയം, ബാറുകൾ തുറക്കാനുള്ള തീരുമാനത്തിനെതിരെ മദ്യവിരുദ്ധ സമിതകള്‍ രംഗത്തെത്തി. പ്രതിപക്ഷത്തു നിന്നും ശക്തമായ എതിര്‍പ്പ് ഉണ്ടാകുമെങ്കിലും തീരുമാനം നടപ്പാക്കാനാണ് സിപിഎം തീരുമാനം.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments