Webdunia - Bharat's app for daily news and videos

Install App

K.K.Shailaja: കെ.കെ.ശൈലജ മന്ത്രിസഭയിലേക്കില്ല

നിലവില്‍ സ്പീക്കറായ എം.ബി.രാജേഷിനെ മന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവരുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്

Webdunia
തിങ്കള്‍, 29 ഓഗസ്റ്റ് 2022 (08:14 IST)
K.K.Shailaja: മന്ത്രിസഭ പുനഃസംഘടനയില്‍ കെ.കെ.ശൈലജയെ പരിഗണിക്കുന്നില്ല. ഒന്നാം പിണറായി മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്ന കെ.കെ.ശൈലജയെ വീണ്ടും മന്ത്രിയാക്കുമെന്ന് ഏതാനും മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, തുടര്‍ച്ചയായി രണ്ട് ടേം മന്ത്രിസ്ഥാനം ഉണ്ടാകില്ല എന്ന നിലപാടില്‍ നിന്ന് പിന്നോട്ട് പോകാന്‍ സിപിഎം തയ്യാറല്ല. എം.വി.ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായ സാഹചര്യത്തില്‍ അദ്ദേഹം മന്ത്രിസ്ഥാനം ഒഴിയും. ഭരണഘടന വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ സജി ചെറിയാനും നേരത്തെ രാജിവെച്ചിരുന്നു. ഇവര്‍ക്ക് പകരം പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തി മന്ത്രിസഭ പുനഃസംഘടന ആലോചനയിലുണ്ട്. നിലവില്‍ സ്പീക്കറായ എം.ബി.രാജേഷിനെ മന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവരുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പി.പി.ചിത്തരഞ്ജന്‍, എ.എന്‍.ഷംസീര്‍ എന്നിവരും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നു. എന്നാല്‍ കെ.കെ.ശൈലജയെ വീണ്ടും മന്ത്രിയാക്കാനുള്ള ആലോചന പാര്‍ട്ടിയില്‍ ഇല്ലെന്ന് സിപിഎമ്മിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments