Webdunia - Bharat's app for daily news and videos

Install App

തൃത്താലയിൽ എംബി രാജേഷ്, തരൂരിൽ എ‌‌കെ ബാലന് പകരം ഭാര്യ ജമീല, പാലക്കാട്ടെ സിപിഎം സ്ഥാനാർത്ഥികൾ ഇങ്ങനെ

Webdunia
ചൊവ്വ, 2 മാര്‍ച്ച് 2021 (17:25 IST)
നിയമസഭാ തിരെഞ്ഞെടുപ്പിൽ പാലക്കാട്ടെ സിപിഎം സ്ഥാനാർത്ഥി പട്ടികയിൽ ഏകദേശ ധാരണയായി. ഇന്ന് ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റിലാണ് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിൽ അന്തിമ ധാരണയായത്. സാധ്യത പട്ടിക സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിന് അയച്ചിരിക്കുകയാണ്. 
 
തരൂരിൽ മന്ത്രി എ കെ ബാലൻ്റെ ഭാര്യ ഡോ. പി കെ ജമീലയെ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചതാണ് അപ്രതീക്ഷിത നീക്കം. ബാലൻ സ്ഥിരമായി വിജയിക്കുന്ന മണ്ഡലമാണ് തരൂർ. തീരുമാനത്തെ ജില്ലാ സെക്രട്ടേറിയറ്റിൽ ഭൂരിപക്ഷവും എതിര്‍ത്തു എന്നാണ് സൂചന. എന്നാൽ, മേൽത്തട്ടില്‍ നിന്നുള്ള നിര്‍ദശത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനാർത്ഥിത്വം.
 
അതേസമയം കടുത്ത മത്സരം പ്രതീക്ഷിക്കാവുന്ന തൃത്താലയിൽ എംബി രാജേഷാണ് മത്സരിക്കുക. വി ടി ബല്‍റാമിനെ പരാജയപ്പെടുത്തി മണ്ഡലം നിലനിര്‍ത്താൻ രാജേഷിനാവും എന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം.സംവരണമണ്ഡലമായ കോങ്ങാട്ട് ഡിവൈഎഫ്ഐ ജില്ലാ അധ്യക്ഷൻ സി പി സുമോദിനെയും മലമ്പുഴ സീറ്റിൽ ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍റെയും പാലാക്കാട് ജില്ലാ സെക്രട്ടറി സി കെ.രാജേന്ദ്രൻ,എ പ്രഭാകരൻ എന്നിവരുടെ പേരുകളാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഷാെര്‍ണ്ണൂരിൽ സിറ്റിംഗ് എംഎൽഎ പി കെ ശശിയും, ഒറ്റപ്പാലത്ത് നിലവിലെ എംഎൽഎ ഉണ്ണിയും വീണ്ടും ജനവിധി തേടും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തോടെ തിളക്കമുള്ള ഒരു അദ്ധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്: മുഖ്യമന്ത്രി

റോഡിലെ മരത്തില്‍ തൂങ്ങി നിന്ന വള്ളിയില്‍ കുടുങ്ങി അപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ട്രാവൽ ഏജൻസി കബളിപ്പിച്ചു എന്ന പരാതിയിൽ പരാതിക്കാരന് 75000 രൂപാ നഷ്ടപരിഹാരം നൽകാൻ കോടതിവിധി

നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

നിപ രോഗബാധ ആവര്‍ത്തിക്കുന്നു; കേന്ദ്രസംഘം വീണ്ടും കേരളത്തില്‍

അടുത്ത ലേഖനം
Show comments