Webdunia - Bharat's app for daily news and videos

Install App

‘മാപ്പല്ല, ഒരു കോപ്പും പറയില്ല’; ശിവരാമനെതിരെ ആഞ്ഞടിച്ച് മന്ത്രി എം‌എം മണി

‘മാപ്പും പറയില്ല ഒരു കോപ്പും പറയില്ല’; പ്രതികരണങ്ങളുമായി മന്ത്രി എം‌എം മണി

Webdunia
ചൊവ്വ, 28 നവം‌ബര്‍ 2017 (11:09 IST)
ജോയ്സ് ജോര്‍ജ് എംപിയുടെ പട്ടയം റദ്ദാക്കാന്‍ സിപിഐ നേതാക്കള്‍ പണം കൈപ്പറ്റിയെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് മന്ത്രി എം‌എം മണി. അതുകൊണ്ടു തന്നെ മാപ്പല്ല ഒരു കോപ്പും പറയില്ലെന്നും മന്ത്രി പ്രതികരിച്ചു. എല്‍ഡിഎഫില്‍ തുടരണോ വേണ്ടയോ എന്ന് സിപിഐ ക്ക് തീരുമാനിക്കാമെന്നും എല്‍ഡിഎഫില്‍ നിന്നു പോയാല്‍ അത് സിപിഐക്ക് ക്ഷീണമാകുമെന്നും മണി പറഞ്ഞു.
 
കയ്യേറ്റക്കാരുടെ മിശിഹയെന്ന ആരോപണം ബഹുമതിയായി കാണുന്നെന്നും അദ്ദേഹം പറഞ്ഞു. ജോയ്സ് ജോര്‍ജ് എംപിയുടെ പട്ടയം റദ്ദാക്കാന്‍ സിപിഐ നേതാക്കള്‍ പണം കൈപ്പറ്റിയോ എന്ന മന്ത്രി എം‌എം മണിയുടെ പ്രസ്താവനക്കെതിരെ  സിപിഐ രംഗത്ത് വന്നിരുന്നു. മണിയുടെ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് സിപിഐ ആവശ്യപ്പെട്ടു. ഇടുക്കി ജില്ലാ സെക്രട്ടറി ശിവരാമനാണ് സിപിഐയുടെ പ്രതികരണം അറിയിച്ചത്.
 
മണി ആരോപണം തെളിയിക്കുകയോ പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയുകയോ ചെയ്തില്ലെങ്കില്‍ ഇടുക്കി ജില്ലയില്‍ സിപിഐഎമ്മുമായി യോജിച്ചു പോകാന്‍ കഴിയില്ലെന്ന് ശിവരാമന്‍ പറഞ്ഞു. മണി പേടിപ്പിച്ചാലൊന്നും സിപിഐ പേടിക്കില്ല. അതിന് കൂലിക്ക് വേറെ ആളെ വിളിക്കേണ്ടി വരുമെന്നും മണി ജന്മം കൊണ്ടും കര്‍മ്മം കൊണ്ടും കമ്മ്യൂണിസ്റ്റ് വിരുദ്ധനാണെന്നും അദ്ദേഹം ആരോപിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

അടുത്ത ലേഖനം
Show comments