Webdunia - Bharat's app for daily news and videos

Install App

വിയ്യൂർ ജില്ലാ ജയിലിലെ തടവുകാരൻ കോവിഡ് ബാധിച്ചു മരിച്ചു

എ കെ ജെ അയ്യര്‍
ശനി, 22 ജനുവരി 2022 (21:00 IST)
തൃശൂർ: തൃശൂരിലെ വിയ്യൂർ ജില്ലാ ജയിലിലെ തടവുകാരൻ കോവിഡ് ചികിത്സയിലിരിക്കെ മരിച്ചു. സന്തോഷ് എന്ന 44 കാരനാണു തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മരിച്ചത്. വയറുവേദന, ഛർദി എന്നീ അസുഖങ്ങളോടെ ആശുപത്രിയിൽ എത്തിയപ്പോഴാണ് കോവിഡ്  സ്ഥിരീകരിച്ചത്. പിന്നീട് ജയിലിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയെങ്കിലും ആരോഗ്യനില മോശമായതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ജനുവരി പതിനാലിനാണ് സന്തോഷ് ജയിലിൽ എത്തിയത്. ജില്ലയിലെ സി.എഫ്.എൽ.ടി.സി ജയിലായി പ്രവർത്തിക്കുന്ന വിയ്യൂർ ജില്ലാ ജയിലിൽ നിലവിൽ ഏഴു തടവുകാർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇപ്പോൾ 12 പേര് സമ്പർക്ക പട്ടികയിൽ ക്വറന്റീനിലാണുള്ളത്.

നിലവിലെ കണക്കനുസരിച്ചു സംസ്ഥാനത്തെ എല്ലാ ജയിലുകളിലെയും തടവുകാർക്കും ജീവനക്കാർക്കുമായി ആകെ 488 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. പൂജപ്പുര സെൻട്രൽ ജയിലിൽ ആകെ 262 പേർക്കും കോവിഡ്  ഉണ്ട്. ഇതിനൊപ്പം കണ്ണൂർ സെൻട്രൽ ജയിലിലെ പത്ത് തടവുകാർക്കും കോവിഡ്  സ്ഥിരീകരിച്ചിട്ടുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments