Webdunia - Bharat's app for daily news and videos

Install App

രോഗം സ്ഥിരീകരിച്ച ബിട്ടൻ സ്വദേശിയെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു വിമാനം മറ്റു യാത്രക്കാരുമായി പുറപ്പെട്ടു

Webdunia
ഞായര്‍, 15 മാര്‍ച്ച് 2020 (14:13 IST)
കൊച്ചി: കോവിഡ് 19 ബാധ സ്ഥിരീകരിച്ച യുകെ സ്വദേശിയെ എറണാകുളം മെഡിക്കൽ കോളേജിലെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ഭാര്യയെയും ഐസൊലേഷനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇരുവരുടെയും ആരോഗ്യ നിലയിൽ പ്രശ്നങ്ങൾ ഇല്ല എന്നാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്.  
 
അതേസമയം രോഗ ബധിതൻ ഉൾപ്പടെയുള്ള പത്തൊൻപതംഗ സംഘത്തെ ഒഴിവാക്കി ഇവർ കയറിയ വിമാനം കൊച്ചിയിൽനിന്നും യാത്ര പുറപ്പെട്ടു. രോഗബാധിതൻ വിമാനത്തിൽ കയറിയതോടെ എല്ലാ യാത്രക്കാരെയും വിമാനത്തിൽനിന്നും പുറത്തിറക്കി എന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം എന്നാൽ ഇത് ശരിയല്ല എന്ന് സിയാൽ അധികൃതർ പിന്നീട് വ്യക്തമാക്കുകയായിരുന്നു. 
 
വിമാനത്താവളം അടച്ചിടേണ്ട സാഹചര്യമില്ല എന്ന് സിയാൽ അധികൃതർ വ്യക്തമാക്കി. 
മറ്റുള്ള യാത്രക്കാരെ കൊണ്ടുപോകാൻ വിമാന കമ്പനി തയ്യാറാവുകയായിരുന്നു. ഒരു യാത്രക്കാരൻ സ്വമേധയാ യാത്ര തുടരുന്നതിൽനിന്നും വിട്ടുനിന്നു. രോഗ ബാധിതൻ പോയ വഴികളും വിമാനത്താവളവും അണുവിമുക്തമാക്കുന്ന നടപടികൾ പൂർത്തിയാക്കി. സംഭവത്തിൽ ഭയപ്പെടേണ്ട സാഹചര്യമില്ല എന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

അഴീക്കോടന്‍ ദിനാചരണം: തൃശൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

അടുത്ത ലേഖനം
Show comments