Webdunia - Bharat's app for daily news and videos

Install App

കൊവിഡ് കേസുകളിൽ വൻവർധന, കൂടുതൽ രോഗികളും ചെറുപ്പക്കാർ: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

Webdunia
ചൊവ്വ, 11 ജനുവരി 2022 (18:30 IST)
ഒരാഴ്‌ചക്കുള്ളിൽ സംസ്ഥാനത്തെ കൊവിഡ് കേസുകളിൽ 100 ശതമാനം വർധനയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പൊതുയിടങ്ങളിലെ സമ്പർക്കം വർധിച്ചതിനെ തുടർന്ന് കോവിഡ് കേസുകൾ സംസ്ഥാനത്ത് വലിയ രീതിയിൽ വർധിക്കുകയാണ്.ചെറുപ്പക്കാരെയാണ് രോഗം കൂടുതൽ ബാധിച്ചത്. കഴിഞ്ഞയാഴ്ചത്തെ കണക്കെടുത്താൽ 20–40 വയസ്സുള്ളവരിലാണ് രോഗം കൂടുതലായി കാണപ്പെടുന്നത്.
 
ക്രിസ്മസ്–പുതുവൽസരവുമായി ബന്ധപ്പെട്ട് പൊതുയിടങ്ങളിലെ സമ്പർക്കം വർധിച്ചതാണ് രോഗ വ്യാപനത്തിനു കാരണം. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ ആൾക്കൂട്ടം ഉണ്ടാകുന്നത് നിർഭാഗ്യമാണ്. പൊതുയോഗങ്ങൾ ഒഴിവാക്കണം.കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ എൻഎച്ച്എമ്മിന്റെ 13 സംസ്ഥാനതല കമ്മിറ്റികൾ പുനരുജ്ജീവിപ്പിച്ചു.
 
അനാവശ്യ യാത്രകൾ ഒഴിവാക്കണം. കോവിഡ് വാക്സീന്റെ ആദ്യ ഡോസ് 99 ശതമാനവും രണ്ടാം ഡോസ് 82 ശതമാനവും നൽകി. കുട്ടികളിൽ‌ 39 ശതമാനംപേർക്കു വാക്സീൻ നൽകി.പ്രായമുള്ളവരും ഗുരുതരമായ അസുഖമുള്ളവരും കരുതൽ പാലിക്കണം.
 
ഇതുവരെ സംസ്ഥാനത്ത് 345 ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്.സംസ്ഥാനത്ത് ക്ലസ്റ്ററുകൾ ഉണ്ടാകുന്നത് ഒമിക്രോണിലൂടെയാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.ആൾക്കൂട്ടങ്ങൾ ഉണ്ടായ സ്ഥലത്ത് പോസിറ്റീവ് കേസുകൾ കണ്ടെത്താൽ ആ സാംപിളുകൾ പരിശോധനയ്ക്ക് അയയ്ക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല: കോട്ടയത്തേക്ക് ഹുബ്ബള്ളിയിൽ നിന്ന് പ്രതിവാര സ്പെഷ്യൽ ട്രെയിൻ

ജോലി തട്ടിപ്പ് കേസിൽ സ്വാമി തപസ്യാനന്ദ എന്ന രാധാകൃഷ്ണൻ അറസ്റ്റിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; സംസ്ഥാനത്തെ 11ജില്ലകളിലും യെല്ലോ അലര്‍ട്ട്

വാട്സാപ്പിൽ വരുന്ന അപരിചിത നമ്പറിൽ നിന്നുള്ള വിവാഹക്കത്ത് തുറന്നോ?, പണികിട്ടുമെന്ന് പോലീസ്

ശബരിമല തീര്‍ത്ഥാടകര്‍ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments