Webdunia - Bharat's app for daily news and videos

Install App

സംസ്ഥാനത്ത് ലോക്ക്ഡൗൺ വിലക്ക് ലംഘിച്ചതിന് 2,234 പേർ അറസ്റ്റിൽ, 1447 വാഹനങ്ങൾ പിടിച്ചെടുത്തു

അഭിറാം മനോഹർ
വെള്ളി, 27 മാര്‍ച്ച് 2020 (07:47 IST)
കൊവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനായി രാജ്യം മൊത്തം ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ലംഘിച്ച് യാത്ര ചെയ്‌തതിന് സംസ്ഥാനമൊട്ടാകെ 2,234 പേരെ പോലീസ് അറസ്റ്റ് ചെയ്‌തു. 2098 കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. 1447 വാഹനങ്ങളും വിലക്ക് ലംഘിച്ച് യാത്ര ചെയ്‌തതിന്റെ പേരിൽ പിടിച്ചെടുത്തിട്ടുണ്ട്.ഇതോടെ സംസ്ഥാനമൊട്ടാകെ മൂന്ന് ദിവസത്തിനുള്ളിൽ രജിസ്റ്റർ ചെയ്‌ത കേസുകളുടെ എണ്ണാം 5,710 ആയി.
 
വ്യാഴാഴ്ച്ച ആലപ്പുഴയിലാണ് ഏറ്റവുമധികം അറസ്റ്റ് രേഖപ്പെടുത്തിയത്-214. പത്തനംതിട്ടയിൽ നിന്ന് മാത്രം 180 വാഹനങ്ങൾ പിടിച്ചെടുത്തു. ഇടുക്കിയിൽ ഇന്നലെ 245 കേസുകളാണ് രജിസ്റ്റർ ചെയ്‌തത്.തിരുവനന്തപുരം ജില്ലയിൽനിന്ന് 222 പേരെ അറസ്റ്റുചെയ്തു. കൊച്ചിയിൽ 155 പേരും കോഴിക്കോട്ട് 140 പേരും അറസ്റ്റിലായി.തിരുവനന്തപുരം ജില്ലയിൽ 113 വാഹനങ്ങളും കോഴിക്കോട്ട് 125 വാഹനങ്ങളും എറണാകുളത്ത് നിന്നും 124 വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments