Webdunia - Bharat's app for daily news and videos

Install App

പ്രായപൂർത്തി ആകാത്ത അനുജൻ ബൈക്കോടിച്ചപ്പോൾ ജ്യേഷ്ഠന് പിഴയും തടവും

എ കെ ജെ അയ്യര്‍
ചൊവ്വ, 14 മാര്‍ച്ച് 2023 (17:10 IST)
മലപ്പുറം: പ്രായപൂർത്തി ആകാത്ത  അനുജൻ ബൈക്കോടിച്ചപ്പോൾ ബൈക്കുടമയായ ജ്യേഷ്ഠന് കോടതി പിഴയും തടവും വിധിച്ചു. തൃശൂർ തലപ്പിള്ളി അകത്തിയൂർ സ്വദേശിക്കാണ് മഞ്ചേരി കോടതി ശിക്ഷ വിധിച്ചത്.

കഴിഞ്ഞ 2022 ഫെബ്രുവരി പതിനെട്ടിന് മങ്കട പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തു കുറ്റപത്രം സമർപ്പിച്ചത്. പെരിന്തൽമണ്ണ - കോഴിക്കോട് റോഡിൽ ജ്യേഷ്ഠന്റെ ബൈക്കുമെടുത്ത് സുഹൃത്തിനൊപ്പം കറങ്ങുകയായിരുന്നു അനുജൻ. കൂട്ടത്തിൽ മറ്റൊരു ബൈക്കിൽ മറ്റൊരു സുഹൃത്തുമുണ്ടായിരുന്നു. എന്നാൽ ഈ ബൈക്കുകൾ റോഡരുകിൽ നിർത്തിയിട്ട ലോറിയിൽ ഇടിക്കുകയും ഇരു ബൈക്കുകളിലുമായി സഞ്ചരിച്ചിരുന്ന നാല് പേർക്കും പരിക്കേൽക്കുകയും ചെതിരുന്നു. തുടർന്നാണ് സംഭവം കേസായത്.

കോടതി ബൈക്കുടമയ്ക്ക് 30250 രൂപ പിഴയും കോടതി പിരിയുന്നത് വരെ തടവ് ശിക്ഷയും നൽകി. പിഴ അടച്ചില്ലെങ്കിൽ ഒരു മാസത്തെ തടവ് ശിക്ഷയും കോടതി വിധിച്ചു. കഴിഞ്ഞ ദിവസം പതിനേഴുകാരൻ കാർ ഓടിച്ചതിന് കാർ ഉടമയ്ക്ക് 30250 രൂപാ പിഴ വിധിച്ചിരുന്നു. കരിപ്പൂർ പുളിക്കൽ വലിയ പറമ്പ് നേടിയറത്തിൽ വീട്ടിൽ ഷാഹിനാണ് മഞ്ചേരി കോടതി പിഴ ചുമത്തിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments