Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്നത് കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടികളും, നെഹ്‌റു ചെയ്തത് തെറ്റ്; വിമർശനവുമായി ബിജെപി

രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്നത് കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടികളും, നെഹ്‌റു ചെയ്തത് തെറ്റ്; വിമർശനവുമായി ബിജെപി

ചിപ്പി പീലിപ്പോസ്

, ഞായര്‍, 29 ഡിസം‌ബര്‍ 2019 (12:50 IST)
പൗരത്വ ഭേദഗതി നിയമത്തെ ഉപയോഗിച്ച് രാജ്യത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടികളും മൗലികവാദികളുടെ സംഘവുമാണെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി പി.മുരളീധർ റാവു. രാജ്യത്തെ മുസ്ലിമുകൾക്ക് യാതോരു പ്രശ്നവും ഉണ്ടാകില്ലെന്നാണ് ഇവർ പറയുന്നത്. 
 
രാജ്യത്തെ ഉപദ്രവിക്കുന്നതിനാണ് ഈ മൂന്ന് ആൾക്കാരും ഇങ്ങനെയൊരു കൂട്ടുകെട്ടുണ്ടാക്കിയത്. പ്രതിപക്ഷവും കോൺഗ്രസും രാജ്യത്തെ ജനങ്ങളെ വിഡ്ഡികളാക്കുകയാണ്. അവർ വഞ്ചിക്കുന്നത് ജനങ്ങളെ തന്നെയാണ്. രാജ്യത്ത് താമസിക്കുന്ന ഒരു മുസ്ലിമിനു പോലും സി എ എ ബാധിക്കില്ല. മഹാത്മാ ഗാന്ധിയുടെ പേരിൽപോലും കോൺഗ്രസ് രാഷ്ട്രീയം കളിക്കുന്നു. അദ്ദേഹത്തിന്റെ പേര് കോൺഗ്രസും അതിന്റെ നേതാക്കളും ദുരുപയോഗം ചെയ്യുകയാണ്, ഗാന്ധി പോലും ഇങ്ങനെ കരുതിയിട്ടുണ്ടാകില്ല. - റാവു പറയുന്നു. 
 
രണഘടനാ വിരുദ്ധമായ ഒരു കാര്യവും ബിജെപി ചെയ്യില്ല. പാക്ക് അധിനിവേശ കശ്മീരെന്ന് ഇപ്പോൾ അറിയപ്പെടുന്ന ഭാഗം പാക്കിസ്ഥാനു വിട്ടുകൊടുത്തത് ഏറ്റവും വലിയ മണ്ടത്തരമാണെന്നും ജവ‌ഹർ ലാൽ നെഹ്‌റു ചെയ്തത് ശരിയായില്ലെന്നും റാവു കുറ്റപ്പെടുത്തി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിമാനത്തിൽ നിന്നും ഫോൺ പൊട്ടിത്തെറിച്ചു; യാത്രക്കാരന് പരിക്ക്