Webdunia - Bharat's app for daily news and videos

Install App

അമേരിക്കയ്‌ക്കൊപ്പം ഇന്ത്യയും ചൈനയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നു; ലക്ഷ്യം ചൈനയെ തകര്‍ക്കാന്‍ - പിണറായി

അമേരിക്കയ്‌ക്കൊപ്പം ഇന്ത്യയും ചൈനയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നു; ലക്ഷ്യം ചൈനയെ തകര്‍ക്കാന്‍ - പിണറായി

Webdunia
ശനി, 27 ജനുവരി 2018 (12:41 IST)
സിപിഎം സംസ്ഥാന സെക്രട്ടടി കോടിയേരി ബാലകൃഷ്ണന് പിന്നാലെ ചൈനയെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത്. ലോകത്തിലെ വന്‍ ശക്തിയായി വളരുന്ന ചൈനയെ തകർക്കാൻ ശ്രമം നടക്കുകയാണ്. സാമ്പത്തിക രാജ്യമായ ചൈനയ്‌ക്കെതിരെ അമേരിക്കയുടെ നേതൃത്വത്തില്‍ വിശാലമായ സൈനികസഖ്യം ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്നും പിണറായി പറഞ്ഞു.

ചൈനയ്‌ക്കെതിരെ തിരിഞ്ഞ അമേരിക്കയ്‌ക്കെതിരേയും വിവിധ മേഖലകളിൽ സഖ്യങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ,​ സാമ്രാജ്യത്വ ശക്തിയായ അമേരിക്കയെ അനുകൂലിക്കുന്ന ഇന്ത്യയുടെ നടപടി ഖേദകരമാണെന്നും സിപിഎമ്മിന്റെ കണ്ണൂർ ജില്ലാ സമ്മേളനത്തിൽ സംസാരിക്കവെ മുഖ്യമന്ത്രി വ്യക്തമാക്കി.

അമേരിക്ക നടത്തുന്ന നീക്കത്തിന് അനുകൂലമായ നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. ഇത് അയല്‍ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം വഷളാക്കിയെന്നും പിണറായി കണ്ണൂരില്‍ പറഞ്ഞു.

കമ്യൂണിസ്റ്റ് പാർട്ടിയിൽ നയവ്യതിയാനങ്ങൾ ഉണ്ടായിട്ടുണ്ട്. വ്യതിയാനങ്ങൾക്കുള്ള ചെറുത്തുനിൽപായിട്ടാണു സിപിഎം ഉണ്ടായത്. ജനാധിപത്യം പൂർണമായും നിലനിൽക്കുന്ന പാർട്ടിയാണ് സിപിഎം. എത്ര പാർട്ടികളിൽ ഇന്ന് സമ്മേളനവും തെരഞ്ഞെടുപ്പും ഉണ്ടെന്നും പിണറായി ചോദിച്ചു.

രാജ്യത്ത് പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കു നേരെ അക്രമങ്ങള്‍ വര്‍ധിച്ചു. തൊഴിലുറപ്പുപദ്ധതി കേന്ദ്രസര്‍ക്കാര്‍ അട്ടിമറിച്ചു. നോട്ടുനിരോധനവും ജിഎസ്ടിയും ജനജീവിതം ദുസ്സഹമാക്കിയപ്പോള്‍ ആർഎസ്എസ് വർഗീയ വികാരം ആളിക്കത്തിക്കുകയാണെന്നും പിണറായി ആരോപിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഓണാവധി കഴിഞ്ഞതോടെ വേണാട് എക്സ്പ്രസിൽ കാലുകുത്താൻ ഇടമില്ല, 2 സ്ത്രീകൾ കുഴഞ്ഞുവീണു

അടുത്ത ലേഖനം
Show comments