Webdunia - Bharat's app for daily news and videos

Install App

സാവകാശത്തിനൊന്നും സര്‍ക്കാരില്ല, സുപ്രീം കോടതി വിധിയില്‍ വെള്ളം ചേര്‍ക്കില്ല; ആരാണ് ഈ തൃപ്തി ദേശായി? - ആഞ്ഞടിച്ച് പിണറായി

Webdunia
വ്യാഴം, 15 നവം‌ബര്‍ 2018 (16:11 IST)
ശബരിമല യുവതീപ്രവേശം സംബന്ധിച്ച സുപ്രീംകോടതി വിധിയില്‍ വെള്ളം ചേര്‍ക്കാനില്ലെന്നും അത് നടപ്പാക്കുന്ന കാര്യത്തില്‍ ഒരു സാവകാശത്തിനും ഇല്ലെന്നും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വ്വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രി ഈ കടുത്ത നിലപാടാണ് സ്വീകരിച്ചത്. ഇതില്‍ പ്രതിഷേധിച്ചാണ് യോഗം അവസാനിച്ച ശേഷം പ്രതിപക്ഷനേതാവും സംഘവും ഇറങ്ങിപ്പോക്ക് പ്രഖ്യാപിച്ച് ബഹിഷ്കരിച്ചത്.
 
സുപ്രീംകോടതി നിലപാട് അംഗീകരിക്കാനും അനുസരിക്കാനും എല്ലാവരും ബാധ്യസ്ഥരാണ്. അത് നടപ്പാക്കുന്ന കാര്യത്തില്‍ സാവകാശം സ്വീകരിക്കാനൊന്നും സര്‍ക്കാരില്ല. വിധി നടപ്പാക്കുന്ന കാര്യത്തില്‍ വെള്ളം ചേര്‍ക്കില്ല - പിണറായി വ്യക്തമാക്കി.
 
മല ചവിട്ടാന്‍ തൃപ്തി ദേശായിയും സംഘവും എത്തുന്ന കാര്യം സൂചിപ്പിച്ചപ്പോള്‍ ‘ആരാണ് തൃപ്തി ദേശായി?’ എന്ന് മുഖ്യമന്ത്രി മറുചോദ്യമെറിഞ്ഞു. നേരത്തേ അവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ടോ എന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു. കാവിക്കൊടി പിടിച്ച് അവര്‍ നില്‍ക്കുന്ന ചിത്രം കണ്ടിട്ടുണ്ടെന്ന് മന്ത്രി കടകം‌പള്ളി സുരേന്ദ്രനും പറഞ്ഞു.
 
സര്‍വകക്ഷിയോഗം നേരത്തേ വിളിക്കേണ്ടതായിരുന്നു എന്ന പരാതി പ്രതിപക്ഷനേതാവിന് ഉണ്ടായിരുന്നതായി ചൂണ്ടിക്കാണിച്ചപ്പോള്‍ ‘നേരത്തേ ഇറങ്ങിപ്പോകാന്‍ കഴിഞ്ഞില്ല എന്ന പരാതിയുണ്ടാവും' എന്ന് പരിഹസിക്കാനും പിണറായി മറന്നില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments