Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ചിങ്ങമാസത്തിലെ അഷ്ടമിരോഹിണിയുടെ പ്രത്യേകതകള്‍ അറിയാമോ?

ചിങ്ങമാസത്തിലെ അഷ്ടമിരോഹിണിയുടെ പ്രത്യേകതകള്‍ അറിയാമോ?

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 18 ഓഗസ്റ്റ് 2022 (15:57 IST)
ലോകനന്മയ്ക്കായി മഹാവിഷ്ണു ശ്രീകൃഷ്ണനായി അവതരിച്ച ദിവസമാണ് ചിങ്ങത്തിലെ കറുത്ത പക്ഷത്തില്‍ അഷ്ടമിയും രോഹിണിയും ചേര്‍ന്ന ദിവസം. ലോകത്ത് അധര്‍മ്മം കൂടുകയും ദുഷ്ട ജനങ്ങളുടെ ഭാരം ഭൂമീദേവിക്ക് അസഹ്യമാവുകയും ചെയ്തപ്പോള്‍ ധര്‍മ്മ സംരക്ഷണത്തിനും അങ്ങനെ ലോകനന്മയ്ക്കുമായാണ് ശ്രീകൃഷ്ണാവതാരം ഉണ്ടായത്.
 
ശ്രീകൃഷ്ണന്‍ മഹാവിഷ്ണുവിന്റെ പൂര്‍ണ്ണ അവതാരമാണ്. ഇതേപോലെ പൂര്‍ണ്ണമായ മറ്റൊരു അവതാരമാണ് ശ്രീരാമന്‍. മത്സ്യം, കൂര്‍മ്മം, വരാഹം, പരശുരാമന്‍ എന്നിവയെല്ലാം അംശ അവതാരങ്ങളായാണ് കണക്കാക്കുന്നത്. അവ ഒരു ചെറിയ ചൈതന്യം സ്വീകരിച്ച് ഭൂമിയില്‍ വന്നു, കര്‍മ്മം അനുഷ്ഠിച്ച് തിരിച്ചുപോയി.
 
എന്നാല്‍ ജനിക്കുകയും മനുഷ്യനെപ്പോലെ ജീവിക്കുകയും മരിക്കുകയും ചെയ്ത അവതാരങ്ങളാണ് ശ്രീരാമനും ശ്രീകൃഷ്ണനും. വിഷ്ണു പൂര്‍ണ്ണ ചൈതന്യരൂപിയായി നേരിട്ട് ഭൂമിയില്‍ അവതരിച്ചത് ശ്രീകൃഷ്ണനായാണ് എന്ന് പറഞ്ഞാല്‍ തെറ്റില്ല. ശ്രീകൃഷ്ണ ജയന്തിയാണ് ഭഗവാന്‍ ശ്രീകൃഷ്ണന്റെ ഏറ്റവും പ്രധാനപ്പെട്ട ദിവസം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലിംഗസമത്വമെങ്കിൽ ആൺകുട്ടിയുമായി പുരുഷൻ ബന്ധപ്പെട്ടാൽ എന്തിന് പോക്സോ എടുക്കണം: വീണ്ടും വിവാദപരാമർശം നടത്തി എം കെ മുനീർ