Chingam 1: ചിങ്ങമാസം പിറക്കുന്നത് എന്ന്? ഓണനാളുകളിലേക്ക്
ഓഗസ്റ്റ് 17 ഞായറാഴ്ചയാണ് ചിങ്ങം 1
Chingam 1: കര്‍ക്കിടക മാസം അവസാനിക്കുന്നു. മലയാള മാസങ്ങളിലെ ആദ്യ മാസമായ ചിങ്ങത്തിലേക്ക് മലയാളികള്‍ !
ഓഗസ്റ്റ് 17 ഞായറാഴ്ചയാണ് ചിങ്ങം 1. ഓഗസ്റ്റ് 16 നു കര്‍ക്കിടക മാസം അവസാനിക്കും. ചിങ്ങമാസത്തിലെ അത്തം പിറക്കുന്നത് ഓഗസ്റ്റ് 26 ചൊവ്വാഴ്ച.
ഇത്തവണ അത്തം പതിനൊന്നിനാണ് തിരുവോണം. അതായത് സെപ്റ്റംബര്‍ അഞ്ച് വെള്ളിയാഴ്ച. സെപ്റ്റംബര്‍ നാലിന് ഉത്രാടം. തിരുവോണ ദിവസം തന്നെയാണ് ഇത്തവണ നബിദിനവും വരുന്നത്. സെപ്റ്റംബര്‍ ആറ് (മൂന്നാം ഓണം), സെപ്റ്റംബര്‍ ഏഴ് (നാലാം ഓണം) ശനി, ഞായര്‍ ദിവസങ്ങളും അവധിയാണ്.