Webdunia - Bharat's app for daily news and videos

Install App

മികച്ച വിജയം കാണാൻ നിക്കാതെ അച്ഛൻ യാത്രയായി, വിഷമം താങ്ങാനാകാതെ ആത്മഹത്യ ചെയ്ത് മകൻ!

പിതാവിന്റെ മരണാനന്തര ചടങ്ങുകൾ പൂർത്തിയായ ശനിയാഴ്ചയാണ് കുട്ടിയെ കാണാതായത്.

Webdunia
ചൊവ്വ, 7 മെയ് 2019 (11:57 IST)
അച്ഛൻ മരിച്ചതിൽ മനംനൊന്ത് വീടുവിട്ടിറങ്ങിയ പത്താംക്ലാസുകാരന്റെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തി. രണ്ടാഴ്ച മുൻപ് കാണാതായ വാവക്കാട്ട് അറുകാട്ട് മണിലാലിന്റെ മകൻ ആശിർവാദിന്റെ മൃതദേഹമാണ് അഴിക്കോട് മുനക്കലിൽ നിന്ന് കണ്ടെത്തിയത്. പത്താംക്ലാസ് പരീക്ഷയിൽ മികച്ച വിജയം നേടിയത് കാണാൻ പോലും നിൽക്കാതെയാണ് അച്ഛൻ പോയ ലോകത്തേക്ക് ആശിർവാദ് മടങ്ങിയത്. 
 
പിതാവിന്റെ മരണാനന്തര ചടങ്ങുകൾ പൂർത്തിയായ ശനിയാഴ്ചയാണ് കുട്ടിയെ കാണാതായത്. രാത്രി വൈകിയിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷണം നടത്തി. ദേശീയപാതയിൽ മൂത്തകുന്നം കോട്ടപ്പുറം പാലത്തിനു സമീപത്തും സൈക്കിൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതോടെ പൊലീസും ആശിർവാദ് പുഴയിൽ ചാടിയെന്ന നിഗമനത്തിൽ എത്തുകയായിരുന്നു. തുടർന്നും പൊലീസും കോസ്റ്റ് ഗാർഡും കായലിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. 
 
ഇന്നലെ രാവിലെ അഴീക്കോട് മുനക്കലിൽ പുലിമൂട്ടിനു സമീപം മത്സ്യതൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് മത്സ്യതൊഴിലാളികളുടെയും നാട്ടുകാരുടെയും സഹായത്തോടെ കരയ്ക്കെത്തിച്ചു. അച്ഛൻ മരിച്ചതിന്റെ മനോവിഷമത്തിലായിരുന്നു ആശിർവാദെന്ന് പൊലീസ് പറഞ്ഞു. കൊടുങ്ങല്ലൂർ അമൃത വിദ്യാലയത്തിലെ വിദ്യാർത്ഥിയായിരുന്നു ആശിർവാദ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

അഴീക്കോടന്‍ ദിനാചരണം: തൃശൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

അടുത്ത ലേഖനം
Show comments