Webdunia - Bharat's app for daily news and videos

Install App

ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടർ തുറന്നു; സെക്കൻഡിൽ 50,000 ലീറ്റർ പുറത്തേക്ക് ഒഴുക്കുന്നു, ആശങ്ക വേണ്ടെന്ന് അധികൃതർ

ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടർ തുറന്നു; സെക്കൻഡിൽ 50,000 ലീറ്റർ പുറത്തേക്ക് ഒഴുക്കുന്നു, ആശങ്ക വേണ്ടെന്ന് അധികൃതർ

Webdunia
ശനി, 6 ഒക്‌ടോബര്‍ 2018 (11:10 IST)
അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം സംസ്ഥാനത്ത് അതിതീവ്ര മഴക്ക് കാരണമാകും എന്ന മുന്നറിയിപ്പിനെ തുടർന്ന് ഇടുക്കി ഡാമിന്റെ ഒരു ഷട്ടർ തുറന്നു. മുൻകരുതലിന്റെ ഭാഗമായാണ് ഒരു ഷട്ടർ തുറന്നത്. ഒരു ഷട്ടര്‍ മാത്രം തുറക്കുന്നതുകൊണ്ട് ആശങ്കവേണ്ടെന്ന് വൈദ്യുതിബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. 
 
അഞ്ച് ഷട്ടറുകൾ ഉള്ള അണക്കെട്ടിന്റെ ഒരു ഷട്ടറാണ് ഇപ്പോൾ ഉയർത്തിയിരിക്കുന്നത്. ഷട്ടർ 50 സെന്റീമീറ്റർ ഉയർത്തി സെക്കൻഡിൽ അമ്പതിനായിരം ലിറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. അതേസമയം, മുല്ലപ്പെരിയാറിലെ ജലനിരപ്പ് 132 അടിയായി ഉയർന്നു. 3474 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. കോഴിക്കോടിന്റെ മലയോര മേഖലയിലുള്‍പ്പെടെ കനത്തമഴ തുടരുകയാണ്.
 
വെള്ളിയാഴ്ച വൈകിട്ടോടെ ചെറുതോണി ഡാം തുറക്കാൻ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും ജലനിരപ്പ് താഴ്ന്നതിനെ തുടർന്ന് തീരുമാനം മരവിപ്പിക്കുകയായിരുന്നു. കെ എസ് ഇ ബി ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിലാണ് ഡാം ശനിയാഴ്ച രാവിലെ തുറക്കാൻ തീരുമാനമായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വാട്സാപ്പിൽ വരുന്ന അപരിചിത നമ്പറിൽ നിന്നുള്ള വിവാഹക്കത്ത് തുറന്നോ?, പണികിട്ടുമെന്ന് പോലീസ്

ശബരിമല തീര്‍ത്ഥാടകര്‍ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ശബരിമല സർവീസിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ബസ് ഉപയോഗിക്കരുതെന്ന് കെ.എസ്.ആർ.ടി.സിയോട് ഹൈക്കോടതി

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ, ഡെമോക്രാറ്റ് വിട്ട് ട്രംപ് പാളയത്തില്‍, യു എസ് ഇന്റലിജന്‍സിനെ ഇനി തുള്‍സി ഗബാര്‍ഡ് നയിക്കും

അടുത്ത ലേഖനം
Show comments