Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ചെങ്ങന്നൂരിൽ ത്രികോണ മത്സരമില്ല, ഏറ്റുമുട്ടുന്നത് എൽഡി എഫും യു ഡി എഫും തമ്മിൽ; ഉമ്മൻ ചാണ്ടി

ചെങ്ങന്നൂരിൽ ത്രികോണ മത്സരമില്ല, ഏറ്റുമുട്ടുന്നത് എൽഡി എഫും യു ഡി എഫും തമ്മിൽ;  ഉമ്മൻ ചാണ്ടി
, വ്യാഴം, 24 മെയ് 2018 (16:31 IST)
ചെങ്ങന്നൂരിൽ ശക്തമായ ത്രികോണ മത്സരമില്ലെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഏറ്റുമുട്ടുന്നത് എൽ ഡീ എഫും, യുഡീഎഫും മാത്രമായിരിക്കും എന്നും മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി. 
 
കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള ജനവികാരം തിരഞ്ഞെടുപ്പിൽ ശക്തമായി പ്രതിഫലിക്കും. ഏതു ഉപതിരഞ്ഞെടുപ്പും ആതത് സമയത്തെ രാഷ്ട്രീയ യാഥാർഥ്യങ്ങളെക്കുറിച്ചുള്ള വിഥിയെഴുത്തായിരിക്കും എന്നും അദ്ദേഹം പറഞ്ഞു. 
 
നാല് വർഷത്തെ നരേന്ദ്ര മോദിയുടെ ഭരണം രാജ്യത്തെ തകർത്തു. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ പിണറയി വിജയന് ഒരു മേഖലയിലും അതു യാഥാർഥ്യമാക്കാനായില്ല. ഇതിനെതിരെ ജനവികാരമുണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. 
 
ചെങ്ങന്നൂരിലെ കോൺഗ്രസ്സിന്റെ വിജയം കേരളത്തിലെ ജങ്ങളുടെ ആവശ്യമാണെന്നും മാണിയുടെ പിന്തുണ യു ഡി എഫിന്റെ വിജയത്തെ സുനിശ്ചിതമാക്കി എന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോഴിക്കോട് നഴ്‌സിംഗ് വിദ്യാര്‍ഥിനിക്ക് നിപ്പ; 11മരണം, 14പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു - ജില്ലയില്‍ കര്‍ശന നിയന്ത്രണവുമായി സര്‍ക്കാര്‍