Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

മഴയിലും ആവേശം കെടാതെ ചെങ്ങന്നൂര്‍: മണ്ഡലത്തില്‍ 76.8 ശതമാനം പോളിംഗ് - പ്രതീക്ഷ കൈവിടാതെ സ്ഥാനാര്‍ഥികള്‍

മഴയിലും ആവേശം കെടാതെ ചെങ്ങന്നൂര്‍: മണ്ഡലത്തില്‍ 76.8 ശതമാനം പോളിംഗ് - പ്രതീക്ഷ കൈവിടാതെ സ്ഥാനാര്‍ഥികള്‍

മഴയിലും ആവേശം കെടാതെ ചെങ്ങന്നൂര്‍: മണ്ഡലത്തില്‍ 76.8 ശതമാനം പോളിംഗ് - പ്രതീക്ഷ കൈവിടാതെ സ്ഥാനാര്‍ഥികള്‍
ചെങ്ങന്നൂര്‍ , തിങ്കള്‍, 28 മെയ് 2018 (20:21 IST)
ത്രികോണ മത്സരം നടന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് പോളിംഗ്. 76.8 ശതമാനം പോളിംഗാണ് ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ നടന്നത്. കഴിഞ്ഞ തവണത്തേക്കാൾ ഇത്തവണ പോളിംഗ് വര്‍ദ്ധിച്ചു. ​

നഗരസഭയിലും 10 പഞ്ചായത്തുകളിലും ശക്തമായ വോട്ടിംഗ് ആദ്യ ഘട്ടത്തില്‍ നടന്നു. കനത്ത മഴയെ അവഗണിച്ചാണ് ശക്തമായ പോളിംഗ് മണ്ഡലത്തില്‍ നടന്നത്. രാവിലെ മുതല്‍ പോളിംഗ് ബൂത്തിലേക്ക് ആയിരക്കണക്കിനാളുകളാണ് ഒഴുകിയെത്തിയത്.

ചെറിയ തർക്കങ്ങൾ ചിലയിടങ്ങളിൽ ഉണ്ടായത് വേഗത്തിൽ പരിഹരിക്കാനായി. ചിലയിടങ്ങളിൽ വോട്ടിംഗ് യന്ത്രങ്ങൾ പണിമുടക്കിയത് തടസമായി. മോക്പോളിംഗിനിടെ 8 ഇടത്ത് വോട്ടിംഗ് യന്ത്രം തകരാറിലായി. രണ്ട് ബൂത്തുകളിൽ വിവി പാറ്റ് യന്ത്രങ്ങൾ മാറ്റിവച്ചു.

യുഡിഎഫ് സ്ഥാനാർഥി ഡി വിജയകുമാറും എൽഡിഎഫിലെ സജി ചെറിയാനും രാവിലെ തന്നെ വോട്ട്​ രേഖപ്പെടുത്തി. 101 ശതമാനം വിജയ പ്രതീക്ഷയെന്ന് യുഡിഎഫ് സ്ഥാനാർഥി ഡി വിജയകുമാർ പറഞ്ഞു. മികച്ച ഭൂരിപക്ഷത്തിൽ മണ്ഡലം നിലനിർത്തുമെന്ന് സജി ചെറിയാനും വ്യക്തനാക്കി.

2016 നിയമസഭാ തെരഞ്ഞെടുപ്പിലെ 74.38 ശതമാനമാണ് ചെങ്ങന്നൂരിൽഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയർന്ന പോളിംഗ്. ഉയർന്ന പോളിംഗ് ആരെ തുണക്കുമെന്ന വിലയിരുത്തലുകളിലാണ് ഇപ്പോൾ മുന്നണികൾ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കെവിന്റെ കൊലപാതകം: ഐ ജി വിജയ് സാഖറെയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും