സർക്കാരിന്റെ അവസാന കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് അനാവശ്യമായ വിവാദങ്ങളിലേയ്ക്കും ആരോപണങ്ങളീലേക്കും വലിച്ചിഴയ്ക്കപ്പെടുന്നതിൽ മുഖ്യമന്ത്രിയ്ക്ക് കടുത്ത രോഷം. സ്വർണക്കടത്ത് കേസിൽ വലിയ ആരോപണം ഉയർന്നതോടെ ശിവശങ്കറിനോട് വിശദീകരണം തേടും. ക്രൈം ബ്രാഞ്ച് അന്വേഷണം നേരിടുന്ന സ്വപ്നയെ തന്റെ തന്നെ മറ്റൊരു വകുപ്പിന് കീഴിലെ ഉന്നത പദവിയിൽ നിയമനം നൽകിയാത് മുഖ്യമന്ത്രിയെയും സർക്കാരിനെയും സമ്മർദ്ദത്തിലാക്കിയിരിയ്ക്കുകയാണ്.
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്നും ഐടി സെക്രട്ടറി സ്ഥാനത്തുനിന്നും ശിവശങ്കറിനെ മാറ്റിനിർത്തിയേക്കും. ഇതുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി പാർട്ടി നേതൃത്വവുമായി ആശയവിനിമയം നടത്തിയതായാണ് വിവരം. സ്വപ്ന സുരേഷിന്റെ നിയമനത്തെ കുറിച്ച് തനിയ്ക്ക് അറിവുണ്ടായിരുന്നില്ല എന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. സ്വർണ കടത്ത് കേസിൽ എം ശിവശങ്കറിനെ ചോദ്യം ചെയ്യുമെന്ന് കസ്റ്റംസ് വ്യാക്തമാക്കിയിട്ടുണ്ട്. സ്വപ്ന സുരേഷുമായി ശിവശങ്കറിന് വ്യക്തിപരാമായ ബന്ധമുണ്ട് എന്ന് വ്യക്തമായതോടെയാണ് ചോദ്യം ചെയ്യാൻ കസ്റ്റംസ് തീരുമാനിച്ചത്. ഏത് അന്വേഷണത്തോടും സഹകരിയ്ക്കും എന്നായിരുന്നു ശിവശങ്കറിന്റെ പ്രതികരണം.