ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരമാണ് രാഹുല്‍ ദ്രാവിഡ്. ടീമിലുണ്ടായിരുന്ന കാലത്ത് ഇന്ത്യയുടെ ബാറ്റിങ് കരുത്ത്. വിരമിച്ച ശേഷം ഇപ്പോഴും ഇന്ത്യൻ ക്രിക്കറ്റിനായി പ്രവർത്തിയ്ക്കുകയാണ് താരം. ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനെ പരിശീലിപ്പിക്കുകയും ലോക ചാംപ്യന്‍മാരാക്കുകയും ചെയ്ത ദ്രാവിഡിനൊട് ഇന്ത്യൻ സീനിയർ ടിമിന്റെ മുഖ്യ പരിശീലകനാവാൻ ആവശ്യപ്പെട്ടു എങ്കിലും അത് ഏറ്റെടുക്കാൻ ദ്രാവിഡ് തയ്യാറായില്ല എന്നും വെളിപ്പെടുത്തിയിരിയ്ക്കുകയാണ് മുന്‍ ക്രിക്കറ്റ് ഭരണകാര്യ സമിതി ചെയര്‍മാന്‍ വിനോദ് റായ്
'2017ല്‍ ഇന്ത്യയുടെ സീനിയര്‍ ടീമിന്റെ മുഖ്യ കോച്ച് സ്ഥാനത്തേക്ക് ഏറ്റവുമധികം പരിഗണിച്ചത് ദ്രാവിഡിനെയായിരുന്നു. എന്ന് വിനോദ് റായ് പറയുന്നു. 'ദ്രാവിഡ് കോച്ചായി വരണം എന്നായിരുന്നു ഞങ്ങകൾ താല്‍പ്പര്യം. അദ്ദേഹത്തോട് ഇതേക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. "എനിക്ക് വളര്‍ന്നുവരുന്ന രണ്ടു ആണ്‍മക്കളാണ് വീട്ടിലുള്ളത്. കോച്ചായാല്‍ ഇന്ത്യന്‍ ടീമിനൊപ്പം നിരന്തരം യാത്രകൾ ചെയ്യേണ്ടിവരും. ഇതോടെ മക്കളെ ശ്രദ്ധിക്കാന്‍ കഴിയാതെയാവും. ഇപ്പോള്‍ ഞാന്‍ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിയ്ക്കേണ്ടതുണ്ട്." എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി
ദ്രാവിഡിന്റെ ഈ അഭ്യർത്ഥന ശരിയാണെന്ന് തോന്നി അതിനാലാണ് പരിശീലക സ്ഥാനത്തേയ്ക്ക് പരിഗണിയ്ക്കുന്നവരുടെ കൂട്ടത്തിൽനിന്നും അദ്ദേഹത്തെ ഒഴിവാക്കിയത്. വിനോദ് റായ് പറഞ്ഞു. നിലവിൽ ബെംഗളുരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ഡയറക്ടറായി പ്രവർത്തിയ്ക്കുകയാണ് രാഹുൽ ദ്രാവിഡ്. സെവാഗ്, ടോം മൂഡി എന്നിവരെ മറികടന്നാണ് ശാസ്ത്രി മുഖ്യ കോച്ച് സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ടീമുമായുള്ള രവിശാസ്ത്രിയുടെ കരാർ അവസാനിച്ചിരുന്നു. എന്നാല്‍ 2021ലെ ടി20 ലോകകപ്പ് വരെ ഇത് നീട്ടി നൽകുകയായിരുന്നു.