Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

വീട്ടില്‍ തീയിട്ട ശേഷവും പകയൊടുങ്ങാതെ ഹമീദ്; പുറത്തുനിന്ന് വീണ്ടും പെട്രോള്‍ ഒഴിച്ചു !

വീട്ടില്‍ തീയിട്ട ശേഷവും പകയൊടുങ്ങാതെ ഹമീദ്; പുറത്തുനിന്ന് വീണ്ടും പെട്രോള്‍ ഒഴിച്ചു !
, ശനി, 19 മാര്‍ച്ച് 2022 (15:54 IST)
തൊടുപുഴയില്‍ പിതാവ് മകനേയും കുടുംബത്തേയും തീ കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. മകനും കുടുംബവും ഒരു കാരണവശാലും രക്ഷപ്പെടരുതെന്ന് പ്രതിയായ ഹമീദ് തീരുമാനിച്ചുറപ്പിച്ചിരുന്നു. 
 
കൃത്യമായ ആസൂത്രണത്തിനു ശേഷമാണ് കൊലപാതകം നടത്തിയത്. ഹമീദിന്റെ മകന്‍ അബ്ദുള്‍ ഫൈസല്‍, ഷീബ, മക്കളായ മെഹര്‍, അഫ്‌സാന എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. കിടന്ന് ഉറങ്ങുകയായിരുന്ന നാല് പേരുടെയും ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച പ്രതി തീ കൊളുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
 
മകനും കുടുംബവും രക്ഷപ്പെടാതിരിക്കാനുള്ള എല്ലാ പഴുതകളും ഹമീദ് ആദ്യം അടച്ചു. കൃത്യത്തിന് മുമ്പ് ഇയാള്‍ വാതിലുകള്‍ എല്ലാം പുറത്ത് നിന്ന് പൂട്ടിയിരുന്നു. വീട്ടിലെയും സമീപ പ്രദേശത്തെ മറ്റ് വീട്ടുകളിലെയും വൈദ്യുതി, വെള്ള കണക്ഷന്‍ പ്രതി വിച്ഛേദിച്ചിരുന്നു. ഫൈസലിന്റെ മക്കള്‍ ഫോണ്‍ വിളിച്ചതിനെ തുടര്‍ന്ന് അയല്‍വാസിയായ രാഹുല്‍ വാതില്‍ തകര്‍ത്ത് അകത്തെത്തിയെങ്കിലും രക്ഷിക്കാനായില്ല. 
 
വീടിന് തീപിടിച്ചതറിഞ്ഞ ഫൈസല്‍ തന്നെ വിവരം വിളിച്ചറിയിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷിയായ രാഹുല്‍ പറഞ്ഞു. വീടിന് തീപടര്‍ന്നെന്ന് ഫൈസല്‍ പറഞ്ഞതോടെ ഓടിയെത്തിയിരുന്നെന്നും എന്നാല്‍ വീട് പൂട്ടിയിരുന്നതിനാല്‍ ഒന്നും ചെയ്യാനായില്ലെന്നും രാഹുല്‍ പറഞ്ഞു. വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കടക്കുകയായിരുന്നു. പ്രതി ഹമീദ് ഈ സമയത്ത് വീണ്ടും പെട്രോള്‍ ഒഴിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഹമീദിനെ തള്ളിമാറ്റിയാണ് തീയണയ്ക്കാന് ശ്രമിച്ചതെന്നും രാഹുല്‍ പറഞ്ഞു.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അയാളെ ഞാന്‍ ന്യായീകരിച്ചിട്ടില്ല, ദിലീപിനെ കുടുക്കിയതാണെന്ന് അക്കാലത്ത് പലരും വിശ്വസിച്ചിരുന്നു: രഞ്ജിത്ത്