Webdunia - Bharat's app for daily news and videos

Install App

ഭാര്യയും ഭര്‍ത്താവും നഗരസഭയിലേക്ക് ഒരുമിച്ച് വിജയിച്ചത് നാലാം തവണ

എ കെ ജെ അയ്യര്‍
വെള്ളി, 18 ഡിസം‌ബര്‍ 2020 (20:19 IST)
തൃശൂര്‍: ചാലക്കുടി നഗരസഭാ കൗണ്‍സിലിലേക്ക് ഭാര്യയും ഭര്‍ത്താവും തുടര്‍ച്ചയായി നാലാം തവണയും വിജയം കൈവരിച്ചു. ഷിബു വാലപ്പനും ആലീസ് ഷിബുവുമാണ്. ചാലക്കുടി നഗരസഭയിലേക്ക് അപൂര്‍വ നേട്ടവുമായി എത്തിയത് ആദ്യം ഇവര്‍ നഗരസഭയിലേക്ക് എത്തിയപ്പോള്‍ വിവാഹിതര്‍ അല്ലായിരുന്നു. ഇരുവര്ക്കുമിടയില്‍ ഉണ്ടായ പ്രണയം വിവാഹത്തില്‍ കലാശിച്ചു. പിന്നീടുള്ള തുടര്‍ച്ചയായ നാല് തിരഞ്ഞെടുപ്പുകളിലും ഇവര്‍ ഇരുവരും വാര്‍ഡുകള്‍ മാറിമാറി മത്സരിച്ചെങ്കിലും ജനം ഇവരെ കൈവിട്ടില്ല.
 
ഇവരുടെ തെരഞ്ഞെടുപ്പ് വിജയത്തിന് മാറ്റുകൂട്ടുന്നു മറ്റൊന്ന് തെരഞ്ഞെടുപ്പ് വരുമ്പോള്‍ ഒരു മത്സരത്തിലും ചുവരെഴുത്തതോ നോട്ടീസോ ഫ്‌ളക്‌സ് ബോര്‍ഡോ പോസ്റ്ററോ ഒന്നും ഉണ്ടാവില്ല എന്നതാണ്. ഇതിനൊപ്പം ഉച്ചഭാഷിണിയും തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത് ഒഴിവാക്കി. വോട്ടര്‍മാരെ നേരിട്ട് കണ്ട് വിജയം ഉറപ്പു  ഉറപ്പു വരുത്തുന്നതാണ് ഇവരുടെ രീതി. ഇതിനൊപ്പം ഇവരുടെ ഭൂരിപക്ഷം ഓരോ തവണയും വര്‍ദ്ധിക്കുകയും ചെയ്യുന്നു.
 
ഇടതുപക്ഷത്തിന്റെ കോട്ട എന്നറിയപ്പെടുന്ന സ്ഥലങ്ങളില്‍ ഒന്നായ വിജയരാഘവപുരം, തച്ചുടപ്പറമ്പ് എന്നിവിടങ്ങളില്‍ മാറിമാറിയാണ് കോണ്‍ഗ്രസ് സ്ഥാനാര്ഥികളായ ഇരുവരും മത്സരിച്ച് തുടര്‍ച്ചയായി വിജയിച്ചു വരുന്നത്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റു കൂടിയായ ഷിബുവിനെ ഇത്തവണ നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നു എന്നാണു സൂചന.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments