Webdunia - Bharat's app for daily news and videos

Install App

സാംസങ് ഉപഭോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്രം

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 29 ഒക്‌ടോബര്‍ 2024 (20:53 IST)
സാംസങ് ഫോണ്‍, വാച്ച് എന്നിവ ഉപയോഗിക്കുന്നവര്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം ആണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇവരുടെ അറിയിപ്പ് പ്രകാരം സാംസങ്ങിന്റെ ചില ഫോണുകളിലെയും ഗാലക്‌സി വാച്ചുകളിലെയും പ്രോസസ്സുകളുടെ ദുര്‍ബലതയെ പറ്റിയാണ് എടുത്തു പറഞ്ഞിരിക്കുന്നത്. ഈ പ്രോസസറുകളില്‍ ഉള്ള യൂസാഫ്റ്റര്‍ ഫ്രീ എന്ന ഒരുതരം ബഗ്ഗ് ആണ് ഇത്തരത്തില്‍ ചൂഷണത്തിന് ഉപയോഗിക്കുന്നത്. ഈ ബഗ് ഉള്ള ഫോണുകളും വാച്ചുകളും ഉപയോഗിക്കുന്നവര്‍ക്ക് സുരക്ഷാ ഭീഷണിയുണ്ട്. എക്‌സിനോസ് 9820, എക്‌സിനോസ് 9825, എക്‌സിനോസ് 980, എക്‌സിനോസ് 990 , എക്‌സിനോസ് 850 എന്നീ മൊബൈല്‍ പ്രോസസ്സറുകളിലും ഡബ്ല്യൂ 920 എന്ന വാച്ച് പ്രോസസറിലും ആണ് ഈ ബഗ് ഉള്ളത്. 
 
അതുകൊണ്ടുതന്നെ ഇത്തരം പ്രോസസുകള്‍ ഉള്ള ഉപകരണങ്ങള്‍ക്കാണ് ഭീഷണി. നിങ്ങളുടെ ഫോണില്‍ ഏതുതരം പ്രോസസര്‍ ആണ് എന്ന് നോക്കുകയാണ് ആദ്യം ചെയ്യേണ്ടത്. എന്നാല്‍ മാത്രമേ സുരക്ഷാ ഭീഷണിയുണ്ടോ എന്ന് അറിയാന്‍ പറ്റു. അതിനായി സെറ്റിംഗ്‌സിലെ എബൗട്ട് ഫോണിലെ പ്രോസസര്‍ ഡീറ്റെയില്‍സ് എടുത്തു നോക്കുക. രണ്ടാമത് ചെയ്യാനാകുന്നത് അപ്‌ഡേറ്റുകള്‍ എന്തെങ്കിലും വന്നിട്ടുണ്ടോ എന്ന് നോക്കേണ്ടതാണ്. പുതിയ അപ്‌ഡേറ്റ് വന്നിട്ടുണ്ടെങ്കില്‍ അത് അപ്‌ഡേറ്റ് ചെയ്യുകയും ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്യുകയും ചെയ്യുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗുരുതര അച്ചടക്ക ലംഘനം; ഗോപാലകൃഷ്ണനും പ്രശാന്തിനും സസ്‌പെന്‍ഷന്‍

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

അടുത്ത ലേഖനം
Show comments