Webdunia - Bharat's app for daily news and videos

Install App

സി.ബി.ഐ ചമഞ്ഞ് 3.15 കോടി തട്ടിയ സംഘത്തിലെ ഒരാൾ പിടിയിൽ

എ കെ ജെ അയ്യർ
ഞായര്‍, 17 നവം‌ബര്‍ 2024 (16:26 IST)
കണ്ണൂര്‍ :  സി.ബി.ഐ ചമഞ്ഞ് വ്യാജമായി അറസ്റ്റ് ചെയ്‌തെന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികന്റെ 3.15 കോടി തട്ടിയെടുത്ത സംഘത്തിലെ ഒരാളെ കണ്ണൂര്‍ ക്രൈം ബാഞ്ച് പോലീസ് അറസ്റ്റ് ചെയ്തു. ആന്തൂര്‍ മൊറാഴ പാളിയത്തു വളപ്പ് കരോത്തു വളപ്പില്‍  ഭാര്‍ഗവനെ (74) കബളിപ്പിച്ച് 3.15 കോടി തട്ടിയെടുത്ത സംഘത്തിലെ കോഴിക്കോട് താമരശേരി ഓമശേരി സ്വദേശി എം.പി.ഫഹ്മി ജാവേദ് എന്ന 22 കാരനെയാണ് കണ്ണര്‍ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി കീര്‍ത്തി ബാബുവിന്റെ നേത്യത്തിലുള്ള പോലീസ് സംഘം വയനാട് വൈത്തിരിയില്‍ നിന്ന് പിടി കൂടിയത്.
 
കൊല്‍ക്കത്ത സംഘമാണ് തട്ടിപ്പിനു പിന്നിലെങ്കിലും തട്ടിയെടുത്ത പണത്തിന്റെ ഒരു ഭാഗം എത്തിയത് ഇപ്പോള്‍ പിടിയിലായ ഫഹ്മി ജാവേദിന്റെ അക്കൗണ്ടിലേക്കാണ്.  തട്ടിപ്പ് ആരംഭിച്ചത് ഇപ്രകാരം: വിദേശത്തു ജോലി ചെയ്തിരുന്ന ഭാര്‍ഗവന്റെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ഒരാള്‍ സിം കാര്‍ഡ് എടുക്കുകയും അത് ഉപയോഗിച്ച് ഓണ്‍ലൈന്‍ നിക്ഷേപ തട്ടിപ്പ് നടത്തിയെന്നും പറഞ്ഞു മുബൈ ടെലിക്കോമില്‍ നിന്ന് എന്ന് പരിചയപ്പെടുത്തി ഒരാള്‍ ഭാര്‍ഗവനെ വിളിച്ചിരുന്നു. ഇതിനൊപ്പം ഈ സിം കാര്‍ഡ് ഉപയോഗിച്ചു നടന്ന തട്ടിപ്പിന് ഇരയായ ഒരു കുടുംബം ആത്മഹത്യ ചെയ്തു എന്നും പറഞ്ഞു.
 
ഇതിനു ശേഷം മുംബൈ പോലീസ് എന്നും സി.ബി.ഐ എന്നും പറഞ്ഞ് വീഡിയോ കോളുകളും വന്നു. ഇതിലൂടെ ഭാര്‍ഗവനെ വെര്‍ച്ചല്‍ അറസ്റ്റ് ചെയ്തതായും വിദേശത്തുള്ള മക്കളേയും അറസ്റ്റു ചെയ്യുമെന്നു പറഞ്ഞു. ഇതിനൊപ്പം ഭാര്‍ഗവന്റെ അക്കൗണ്ടുകളിലെ പണം പരിശോധിക്കണം എന്നും ആ പണം ചില അക്കൗണ്ടുകളിലേക്ക് അയയ്ക്കണം എന്നും ആവശ്യപ്പെട്ടു.  ഭയന്നു പോയ ഭാര്‍ഗവന്‍ അവര്‍ പറഞ്ഞത് പ്രകാരം തന്റെയും ഭാര്യയുടെയും പേരിലുള്ള അക്കൗണ്ടുകളിലെ 3.15 കോടി രൂപ അവര്‍ക്ക് അയച്ചു. എന്നാല്‍ പിന്നീട് ഇതേ കുറിച്ച് ഒന്നും അറിയാതായപ്പോഴാണ് താന്‍ തട്ടിപ്പിന് ഇരയായി എന്നു മനസിലാക്കിയത്.
 
തുടര്‍ന്നാണ് ഭാര്‍ഗവന്‍ തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയത്. ഇവര്‍ പരാതി ക്രൈം ബ്രാഞ്ചിനു കൈമാറി. ക്രൈംബ്രാഞ്ച് SP പ്രജീഷ് തോട്ടത്തില്‍, ഡി.വൈ.എസ്പി കീര്‍ത്തി ബാബു എന്നിവര്‍ നടത്തിയ അന്വേഷണത്തില്‍ ഭാര്‍ഗ്ഗവന്റെ പണം കൊല്‍ക്കത്തയിലെ അഫ്‌സന ടൂര്‍സ് & ട്രാവല്‍സിന്റെ ഉള്‍പ്പെടെ 360 അക്കൗണ്ടുകളിലേക്കാണ് പോയത് എന്നു കണ്ടെത്തി. ഇതില്‍ 27 ലക്ഷം രൂപ പോയത് ഫഹ്മി ജാവേദിന്റെ അക്കൗണ്ടിലേക്കാണ് എന്നും കണ്ടെത്തി. 
 
തുടരന്വേഷണത്തില്‍ ഇയാള്‍ പണം തട്ടിപ്പു സംഘത്തിനു കൈമാറുന്ന ഇടനിലക്കാരനാണെന്നു കണ്ടെത്തി. ഇതിനായി ഇയാള്‍ നാലു സുഹൃത്തുക്കളുടെ അക്കൗണ്ടുകളും എ.റ്റി.എം കാര്‍ഡുകളും വാങ്ങി ഉപയോഗിച്ചിരുന്നു. ഇത്തരം തട്ടിപ്പുമായി ബന്ധപ്പെട്ട് നേരത്തേ തന്നെ 7 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഹൈദരാബാദ് കേന്ദ്രമായുള്ള സംഘമായിരുന്നു ഇതിനു പിന്നില്‍ എന്നും കണ്ടെത്തിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ ബീച്ച് റിസോർട്ടിലെ നീന്തൽ കുളത്തിൽ 3 യുവതികൾ മുങ്ങിമരിച്ചു

സി.ബി.ഐ ചമഞ്ഞ് 3.15 കോടി തട്ടിയ സംഘത്തിലെ ഒരാൾ പിടിയിൽ

ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം: 40 കാരൻ അറസ്റ്റിൽ

പമ്പയിൽ നിന്ന് നിലയ്ക്കലിലേക്ക് പോയ KSRTC ബസ് തീപിടിച്ചു കത്തി നശിച്ചു

കൈക്കൂലി കേസിൽ കൃഷി അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ

അടുത്ത ലേഖനം
Show comments