Webdunia - Bharat's app for daily news and videos

Install App

കെഎസ്ആര്‍ടിസി ‘പുലി’യായതോടെ ബസ് സമരം പൊളിയുന്നു; പലയിടത്തും സര്‍വ്വീസ് ആരംഭിച്ചു

കെഎസ്ആര്‍ടിസി പുലിയായതോടെ ബസ് സമരം പൊളിയുന്നു; പലയിടത്തും സര്‍വ്വീസ് ആരംഭിച്ചു

Webdunia
തിങ്കള്‍, 19 ഫെബ്രുവരി 2018 (15:10 IST)
നിരക്ക് വർദ്ധന ആവശ്യപ്പെട്ട് സമരം തുടരുന്ന സ്വകാര്യ ബസുടമകൾക്ക് ഗതാഗതമന്ത്രി എകെ ശശീന്ദ്രൻ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ ബസുകള്‍ നിരത്തിലേക്ക്. സമരം തുടരുന്ന കാര്യത്തില്‍ അതൃപ്‌തിയുള്ള ഒരു വിഭാഗം ബസുടമകളാണ് സര്‍വ്വീസ് ആരംഭിക്കാന്‍ തയ്യാറാകുന്നത്.

തിരുവനന്തപുരം നഗരത്തിൽ ചില സ്വകാര്യ ബസുകൾ ഇന്ന് സർവീസ് നടത്തി. കോട്ടയത്ത് സമരം ശക്തമായി തുടരുകയാണെങ്കിലും നാല് സ്വകാര്യ ബസുകൾ നിരത്തിലിറങ്ങി. തൊ​ടു​പു​ഴ - അ​ടി​മാ​ലി - രാ​ജ​ക്കാ​ട് സ​ർ​വീ​സ് ന​ട​ത്തു​ന്ന ച​ന്ദ്ര എന്ന ബസ് സർവീസ് ആരംഭിച്ചെങ്കിലും ഒരു വിഭാഗം ബസുടമകളും ജീവനക്കാരും ബസ് തടഞ്ഞു.

സമരം തുടരുന്നതോടെ കെഎസ്ആര്‍ടിസി വന്‍ സാമ്പത്തില ലാഭമാണ് സ്വന്തമാക്കുന്നത്. മിക്ക ഡിപ്പോകളിലും റെക്കോര്‍ഡ് കളക്ഷനാണ് നേടിയിരിക്കുന്നത്. കൂടാതെ, സമാന്തര സര്‍വീസുകളും നിരത്തിലുണ്ട്. ഈ സാഹചര്യത്തില്‍ സമരം തുടര്‍ന്നാല്‍ നഷ്‌ടം മാത്രമെ സംഭവിക്കുകയുള്ളൂ എന്ന നിലപാടിലാണ് ഒരു വിഭാഗം ബസുടമകള്‍.

അതേസമയം, ബസുടമകൾക്ക് ഗതാഗതമന്ത്രി മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ സമരം നേരിടാൻ സർക്കാർ കടുത്ത നടപടികളിലേക്ക്. ബസുടമകൾക്ക് നോട്ടീസ് നൽകാൻ തീരുമാനിച്ചതായി ട്രാൻസ്പോർട്ട് കമ്മീഷണർ കെ പത്മകുമാർ വ്യക്തമാക്കി.

പെർമിറ്റ് നിബന്ധന പാലിക്കാത്തത്തിന് കാരണം വിശദമാക്കാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. വിശദീകരണം തൃപ്തികരമല്ലെങ്കിൽ പെർമിറ്റ് റദ്ദാക്കുന്നത് അടക്കമുള്ള കടുത്ത നടപടികളിലേക്ക് പോകുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments