Webdunia - Bharat's app for daily news and videos

Install App

ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥയെ വിരട്ടി: ഹോട്ടൽ തൃശൂർ ബുഹാരീസിന്റെ ലൈസൻസ് പോയി

എ കെ ജെ അയ്യര്‍
ശനി, 21 ജനുവരി 2023 (20:05 IST)
തിരുവനന്തപുരം:  ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് അടയ്ക്കാൻ നിർദ്ദേശം നൽകിയ ഹോട്ടൽ വീണ്ടും അനുമതിയില്ലാതെ തുറന്നത് അന്വേഷിക്കാൻ എത്തിയപ്പോൾ ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയ ഹോട്ടൽ തൃശൂർ ബുഹാരിസിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. തുടർന്ന് ഹോട്ടലുടമയ്‌ക്കെതിരെ പോലീസിൽ പരാതിയും നൽകി.

വിവരം അറിഞ്ഞ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് വിഷയത്തിൽ കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് തടസം നിൽക്കുന്നവർക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഉദ്യോഗസ്ഥർക്ക് ഭയരഹിതമായി പരിസശോധന നടത്താൻ കഴിയണം എന്നും അവർ പറഞ്ഞു. തൃശൂർ ബുഹാരീസിലെ സംഭവം ശ്രദ്ധയിൽ പെട്ടതോടെ അടിയന്തര അന്വേഷണം നടത്താൻ ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തോടെ തിളക്കമുള്ള ഒരു അദ്ധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്: മുഖ്യമന്ത്രി

റോഡിലെ മരത്തില്‍ തൂങ്ങി നിന്ന വള്ളിയില്‍ കുടുങ്ങി അപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ട്രാവൽ ഏജൻസി കബളിപ്പിച്ചു എന്ന പരാതിയിൽ പരാതിക്കാരന് 75000 രൂപാ നഷ്ടപരിഹാരം നൽകാൻ കോടതിവിധി

നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

നിപ രോഗബാധ ആവര്‍ത്തിക്കുന്നു; കേന്ദ്രസംഘം വീണ്ടും കേരളത്തില്‍

അടുത്ത ലേഖനം
Show comments