Webdunia - Bharat's app for daily news and videos

Install App

കൈക്കൂലിക്കേസിൽ പോലീസ് ഉദ്യോഗസ്ഥൻ പിടിയിൽ

Webdunia
ഞായര്‍, 4 ജൂണ്‍ 2023 (15:13 IST)
കൊല്ലം: പോലീസ് ക്ളീയറൻസ് സർട്ടിഫിക്കറ്റ് നല്കുന്നതിനായി 500 രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥൻ വിജിലൻസ് വലയിലായി. എഴുകോൺ പോലീസ് സ്റ്റേഷനിലെ എസ്.സി.പി.ഒ  ആറ്റുവശേരി സ്വദേശി ആർ.പ്രദീപ് കുമാർ എന്ന 47 കാരനാണ് പിടിയിലായത്.
 
എഴുകോൺ സ്വദേശിയായ ഇരുപത്തിമൂന്നുകാരൻ നൽകിയ പരാതിയിലാണ് പോലീസുകാരൻ കുടുങ്ങിയത്. കഴിഞ്ഞമാസം ഇരുപത്തഞ്ചിന് ഈ യുവാവ് കമ്പോഡിയയിലേക്ക് പോകുന്നതിനായി പാസ്പോർട്ട് ഓഫീസിൽ ഓൺലൈൻ വഴി അപേക്ഷ നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ടു എഴുകോൺ പോലീസ് സ്റ്റേഷനിലേക്ക് ക്ളീയറൻസ് സർട്ടിഫിക്കറ്റിനായി അയയ്ക്കുകയും ചെയ്തു.
 
എന്നാൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനായി എത്തിയ പ്രദീപ് യുവാവിനോട് സ്റ്റേഷനിലേക്ക് വരാൻ ആവശ്യപ്പെട്ടു. തുടർന്ന് വേണ്ട രീതിയിൽ കാണണമെന്ന് പറഞ്ഞു തിരിച്ചയച്ചു. കഴിഞ്ഞ ദിവസം വീണ്ടും പ്രദീപ് ഫോണിൽ വിളിച്ചു കൈക്കൂലിയായി 500 രൂപ ഇതിനായി ആവശ്യപ്പെട്ടു.
 
തുടർന്നാണ് യുവാവ് വിജിലൻസ് എസ്.പി ക്ക് പരാതി നൽകിയത്. പരാതിക്കാരൻ നൽകിയ പണം കൈപ്പറ്റിയതും കാത്തുനിന്ന വിജിലൻസ് ഉദ്യോഗസ്ഥർ പ്രദീപിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.  
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments