Webdunia - Bharat's app for daily news and videos

Install App

കൈക്കൂലി കേസിൽ വില്ലേജ് ഓഫീസര്‍ക്കും ഇടനിലക്കാരനും കഠിനതടവ്

കൈക്കൂലി വില്ലേജ് ഓഫീസർക്ക് പണി കൊടുത്തു

Webdunia
വെള്ളി, 11 നവം‌ബര്‍ 2016 (14:03 IST)
വസ്തുക്കരം ഈടാക്കുന്നതുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയ കേസില്‍ വില്ലേജ് ഓഫീസര്‍ക്കും ഇടനിലക്കാരനും കോടതി ഒന്നരക്കൊല്ലം വീതം കഠിനതടവും 40000 രൂപ വീതം പിഴയും വിധിച്ചു. മണമ്പൂര്‍ വില്ലേജ് ഓഫീസറായിരുന്ന ബാലരാമപുരം താന്നിമൂട് സ്വദേശി എസ് ഉണ്ണിക്കൃഷ്ണന്‍, ഇടനിലക്കാരനായി പ്രവര്‍ത്തിച്ച ചിറയിന്‍കീഴ് മൂങ്ങോട് സ്വദേശി അബ്ദുള്‍ എച്ച് സാബു എന്നിവര്‍ക്കാണു വിജിലന്‍സ് ജഡ്ജി എ ബദറുദ്ദീന്‍ ശിക്ഷ വിധിച്ചത്.
 
ആറ്റിങ്ങല്‍ ആലം‍കോട് സ്വദേശി രജിലയുടെ പരാതിയിലാണ് ഇവരെ പിടികൂടിയത്. ഭര്‍ത്താവിന്‍റെയും തന്‍റെയും വസ്തു ഈടുവച്ച് വായ്പ എടുക്കുന്നതിനു പുതുക്കിയ കരം അടയ്ക്കാനായി നിരവധി തവണ മണമ്പൂര്‍ വില്ലേജ് ഓഫീസില്‍ കയറിയിറങ്ങേണ്ടിവന്നു. 2008 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
 
പിന്നീടൊരിക്കല്‍ ഇത് നടന്നു കിട്ടാനായി ആധാരം എഴുത്തുകാരനായ അബ്ദുളിനെ സമീപിക്കാനും കൈക്കൂലിയായി ആയിരം രൂപ ആവശ്യപ്പെടുകയും ചെയ്തു. ഇതനുസരിച്ച് രജില അബ്ദുളിനു ആയിരം രൂപ നല്‍കുകയും ചെയ്തു. എന്നാല്‍ വീണ്ടും തടസങ്ങള്‍ ഉയര്‍ത്തി. ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ 2500 രൂപ കൂടി നല്‍കണമെന്ന് വില്ലേജ് ഓഫീസര്‍ ആവശ്യപ്പെട്ടു. 
 
ഇതിനെ തുടര്‍ന്ന് വിജില നല്‍കിയ പരാതി അനുസരിച്ച് വിജിലന്‍സ് കൈക്കൂലി വാങ്ങവേ വില്ലേജ് ഓഫീസറെയും സഹായിയേയും വലയിലാക്കുകയായിരുന്നു.    

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments