Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

സമാധാനപരമായി നടന്ന ബിജെപി മാര്‍ച്ചില്‍ ഒരു വിഭാഗം അക്രമാസക്തരായി; മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്തു; ക്യാമറ തകര്‍ത്തു

ബി ജെ പി മാര്‍ച്ചില്‍ സംഘര്‍ഷം

സമാധാനപരമായി നടന്ന ബിജെപി മാര്‍ച്ചില്‍ ഒരു വിഭാഗം അക്രമാസക്തരായി; മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്തു; ക്യാമറ തകര്‍ത്തു
തിരുവനന്തപുരം , വ്യാഴം, 13 ഒക്‌ടോബര്‍ 2016 (12:59 IST)
കണ്ണൂരിലെ പിണറായിയില്‍ ബി ജെ പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ബി ജെ പി സംസ്ഥാനവ്യാപകമായി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. പൊതുവെ സമാധാനപരമായി നീങ്ങുന്ന ഹര്‍ത്താലില്‍ അങ്ങിങ്ങ് ചെറിയ സംഘര്‍ഷങ്ങള്‍ ഉണ്ടായി.
 
ഹര്‍ത്താലിന്റെ ഭാഗമായി ബി ജെ പി പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. സമാധാനപരമായി നീങ്ങുകയായിരുന്ന മാര്‍ച്ചിനിടെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ സ്റ്റാച്യു ജങ്‌ഷനില്‍ സ്ഥാപിച്ചിരുന്ന സി പി എം കൊടിമരവും ഫ്ലക്സുകളും തകര്‍ത്തു. ഇത് ചിത്രീകരിക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെയും അക്രമിക്കുകയായിരുന്നു.
 
ഇന്ത്യന്‍ എക്സ്പ്രസ് ലേഖകന്‍ കമല്‍ നാഥ്, മാതൃഭൂമി ലേഖകന്‍ എസ് ആര്‍ ജിതിന്‍ എന്നിവര്‍ക്ക് മര്‍ദ്ദനമേല്‍ക്കുകയും എ എന്‍ ഐ കാമറമാന്‍ സുനീഷിന്റെ കാമറ തകര്‍ക്കപ്പെടുകയും ചെയ്തു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് ശക്തമായ പൊലീസ് സന്നാഹമാണുള്ളത്.
 
തൃശൂരിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കൈയേറ്റം ഉണ്ടായി. ഏഷ്യാനെറ്റിന്റെയും ജീവന്‍ ടിവിയുടെയും കാമറമാന്‍മാര്‍ക്ക് പരുക്കേറ്റു. ചേര്‍ത്തലയില്‍, പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും അക്രമമുണ്ടായി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വസ്ത്രധാരണത്തില്‍ ആന്റണിയേക്കാള്‍ ഭേദമാണ് താനെന്ന് പരീക്കര്‍; ലാളിത്യത്തിന്റെ പേരില്‍ ഒരിക്കലും വോട്ടു ചോദിക്കില്ലെന്നും പ്രതിരോധമന്ത്രി