Webdunia - Bharat's app for daily news and videos

Install App

'നാട് മുടിഞ്ഞാലും ഗ്ലാമർ പോകരുത്'; പൗരത്വവിഷയത്തിൽ സൂപ്പർ താരങ്ങൾക്കെതിരെ വിമർശനവുമായി ബി ഗോപാലകൃഷ്ണൻ

അഭിറാം മനോഹർ
വ്യാഴം, 6 ഫെബ്രുവരി 2020 (16:09 IST)
പൗരത്വ നിയമ ഭേദഗതി വിഷയത്തിൽ മലയാളത്തിലെ സൂപ്പർ താരങ്ങൾക്കെതിരെ ബിജെപി വക്താവ് ബി ഗോപാലകൃഷ്ണൻ. നാട് മുടിഞ്ഞാലും ഗ്ലാമർ പോകരുതെന്ന സൂപ്പർ താരങ്ങളുടെ നിലപാട് അപലപനീയമാണെന്നും പൗരത്വഭേദഗതി നിയമത്തിന്റെ വിഷയത്തിൽ മലയാള സൂപ്പർ താരങ്ങൾ രജനീകാന്തിന്റെ പാത സ്വീകരിച്ച് സത്യത്തേയും രാജ്യത്തേയും ഉയർത്തിപിടിക്കാൻ തയ്യാറാകണമെന്നും ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു.
 
രാഷ്ട്രീയവും രാജ്യവും വേറെയാണ്. രാഷ്ട്രീയം പറയുമ്പോൾ ആരെയും വിമർശിക്കും ശരിയല്ലന്ന് തോന്നിയാല്‍ തുറന്ന് പറയും. എന്നാല്‍ രാജ്യത്തിന്റെ വിഷയത്തില്‍ രാഷ്ട്രീയം മാറ്റി സത്യവും യാഥാര്‍ത്ഥ്യവും പറയും. നിലപാട് സ്വീകരിക്കും. അതുകൊണ്ടാണ് രജനീകാന്തിനെ പോലുള്ളവർ പൗരത്വഭേദഗതി നിയമത്തെ പിന്തുണച്ചുകൊണ്ട് രംഗത്തുവന്നതെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.
 
കേരളത്തിലെ കഞ്ചാവ് സിനിമ ലോബി ഒന്നാകെ നിയമത്തിനെ എതിർത്ത് രംഗത്ത് വന്നിട്ടും സത്യം പുറത്തുപറയുവാൻ സൂപ്പർതാരങ്ങൾ മടിക്കുന്നത് സ്വർഥതയാണെന്നും ഗോപാലകൃഷ്ണൻ കുറ്റപ്പെടുത്തി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments