ഒറ്റപ്പാലത്ത് ബൈക്കപകടം; രണ്ട് മരണം, രണ്ടു പേര്‍ക്ക് പരുക്ക്
ഒറ്റപ്പാലത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു
ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഒറ്റപ്പാലം പാലപ്പുറം കയറമ്പാറയിലാണ് അപകടം നടന്നത്. പാലപ്പുറം സ്വദേശി നിസാര്‍( 21) മണ്ണൂര്‍ സ്വദേശി ഷിജു (23) എന്നിവരാണ് മരിച്ചത്. രണ്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു.
ഗുരുതരമായി പരിക്കേറ്റ മാമ്പുള്ളിക്കുന്നത്ത് രഞ്ജിത്ത്, കരിക്കിലകത്ത് ഷഹീര്‍ എന്നിവരെ കണ്ണിയംപുറം, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അമിതവേഗമാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.