ഓഖി ദുരന്തം; ആറ് മൃതദേഹങ്ങൾ കൂടി കണ്ടെത്തി, മരണം 72 ആയി
ഓഖി; ദുരിതം വിട്ടൊഴിയാതെ മത്സ്യത്തൊഴിലാളികൾ
സംസ്ഥാനത്ത് നാശം വിതച്ച ഓഖി ചുഴലിക്കൊടുങ്കാറ്റിന്റെ ദുരുതന്തങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. കാണാതായ മത്സ്യത്തൊഴിലാളികളിൽ ആറ് പേരുടെ മൃതദേഹം കൂടി കണ്ടെത്തി. കോഴിക്കോട് തീരത്താണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇതോടെ മരണസംഖ്യ 72 ആയി. നേരത്തേ കാപ്പാട് തീരത്തുനിന്നും ഒരു മൃതദേഹം കണ്ടെത്തിയിരുന്നു.
ഓഖി ദുരന്തത്തില്‍പ്പെട്ട് മരിച്ചവരുടെ 11 മൃതദേഹങ്ങൾ ഇന്നലെ കണ്ടെത്തിയിരുന്നു. ഉള്‍ക്കടില്‍ മൃതദേഹങ്ങള്‍ ഇനിയുമുണ്ടെന്നാണ് മത്സ്യതൊഴിലാളികള്‍ പറയുന്നത്. കാണാതായവരുടെ കണക്കില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്.
എന്നാല്‍ കാണാതായ മത്സ്യതൊഴിലാളികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരാനാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ തമ്മിലെ ധാരണ. മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം എത്രയും വേഗം ഒരുമിച്ച് നല്‍കാന്‍ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗുരുതര പരിക്കേറ്റവര്‍ക്ക് ബദല്‍ ജീവിതോപാധിയായി 5 ലക്ഷം നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.