മലപ്പുറം കളക്ട്രേറ്റ് സ്‌ഫോടനം: രണ്ടു പേർ അറസ്റ്റിൽ, മറ്റ് സ്‌ഫോടനങ്ങളുമായും ഇവര്‍ക്ക് ബന്ധം
മലപ്പുറത്തെ സ്ഫോടനം; രണ്ടു പേർ അറസ്റ്റിൽ
മലപ്പുറം കളക്ട്രേറ്റ് പരിസരത്ത് നടന്ന സ്‌ഫോടനക്കേസിൽ പൊലീസ് രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്തു. സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന് പൊലീസ് പറയുന്ന ബേസ് മൂവ്‌മെന്റ് എന്ന സംഘടനയുടെ നേതാക്കളായ എന്‍. അബുബക്കര്‍, എ. അബ്ദുള്‍ റഹ്മാന്‍ എന്നിവരാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്.
തമിഴ്‌നാട്ടിലെ മധുരയില്‍ നിന്നാണ് കേരള പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കൊല്ലം, ചിറ്റൂര്‍ മൈസൂര്‍, നെല്ലൂര്‍ എന്നിവിടങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. പ്രതികളെ ചോദ്യം ചെയ്തു വരികയാണ്.
2016 നവംബറിലാണ് മലപ്പുറം കളക്ട്രേറ്റ് പരിസരത്ത് സ്‌ഫോടനം നടക്കുന്നത്. വെടിമരുന്ന് നിറച്ച പ്രഷര്‍ കുക്കര്‍ വഴി ടൈമര്‍ ഉപയോഗിച്ചാണ് സ്‌ഫോടനമെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇവിടെ നിന്നും ബേസ് മൂവ്‌മെന്റ് എന്ന് രേഖപ്പെടുത്തിയ പെട്ടി ലഭിച്ചിരുന്നു.
2016 ജൂണ്‍ 15നാണ് കൊല്ലം കളക്ട്രേറ്റ് പരിസരത്ത് സ്‌ഫോടനം നടക്കുന്നത്. നിര്‍ത്തിയിട്ടിരുന്ന ജീപ്പിലായിരുന്നു സ്‌ഫോടനം. ഇവിടെയും ബേസ് മൂവ്‌മെന്റ് എന്ന പേരിലുളള പെട്ടി അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.