ജിഷ്ണു കേസ്: നെഹ്റു കോളജ് വൈസ് പ്രിൻസിപ്പൽ ശക്തിവേൽ അറസ്റ്റിൽ, പിടികൂടിയത് കൊയമ്പത്തൂരില് നിന്ന്
ജിഷ്ണുക്കേസിൽ മൂന്നാം പ്രതി ശക്തിവേലിനെ പൊലീസ് പിടികൂടി
ജിഷ്ണു കേസില്‍ ഒളിവിലായിരുന്ന മൂന്നാം പ്രതി നെഹ്റു കോളേജ് വൈസ് പ്രിൻസിപ്പൽ എൻ ശക്തിവേലിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂരിലെ നാമക്കല്ലിൽ നിന്നാണ് ഇയാളെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ക്രൈംബ്രാഞ്ച് എഡിജിപി ദിനേന്ദ്ര കശ്യപിന്റെ നേത്രത്വത്തിലുള്ള സംഘമാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.
ശക്തിവേല്‍ ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ നാളെയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. അതിനുമുമ്പ് തന്നെ ശക്തിവേലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത് വളരെ ശ്രദ്ധേയമാണ്.
ഇതോടെ ജിഷ്ണുക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമുന്നയിച്ച് ജിഷ്ണുവിന്റെ കുടുംബാങ്ങള്‍ നടത്തുന്ന നിരാഹാരസമരം ഒത്തു തീർപ്പാകാനുള്ള സാധ്യതയേറി.