Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ബാങ്ക് സേവിങ്‌സ് അക്കൗണ്ട് ഉടമകള്‍ക്ക് പുതുക്കിയ സമയക്രമം

ബാങ്ക് സേവിങ്‌സ് അക്കൗണ്ട് ഉടമകള്‍ക്ക് പുതുക്കിയ സമയക്രമം

എ കെ ജെ അയ്യര്‍

, ബുധന്‍, 21 ഒക്‌ടോബര്‍ 2020 (09:07 IST)
ബാങ്ക് സന്ദര്‍ശനത്തിന് ഇടപാടുകാരായ സേവിങ്‌സ് അക്കൗണ്ട് ഉടമകള്‍ക്ക് നിയന്ത്രണങ്ങളോടെ പുതുക്കിയ സമയക്രമം അറിയിച്ചു. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയാണ് ഇക്കാര്യം അറിയിച്ചത്.
 
പുതുക്കിയ സമയ ക്രമം അനുസരിച്ച് സേവിങ്‌സ് അക്കൗണ്ട് നമ്പറുകള്‍ ഒന്ന് മുതല്‍ അഞ്ചു വരെ അവസാനിക്കുന്ന ഇടപാടുകാര്‍ക്ക് രാവിലെ പത്ത് മണി മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. അതെ സമയം പൂജ്യത്തിലും ആറ് മുതല്‍ ഒമ്പതു വരെയും അവസാനിക്കുന്ന സേവിങ്‌സ് അക്കൗണ്ട് ഉടമകള്‍ക്ക് ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകിട്ട് നാല് മണിവരെയുമാണ് സമയം അനുവദിച്ചിരിക്കുന്നത്. അതെ സമയം ഇടപാടുകള്‍ക്ക് സാധാരണ ഭക്ഷണ ഇടവേള ബാധകമാണ്.
 
ഇതിനൊപ്പം തിരക്ക് കൂടുതലാവുകയും രാവിലെ തന്നെ ബാങ്കില്‍ എത്തിയിട്ടും ഇടപാട് നടത്താന്‍ കഴിയാതെ പോവുകയും ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് പന്ത്രണ്ടര മുതല്‍ ഒരു മണിവരെ അവസരം നല്‍കുമെന്നും അറിയിപ്പില്‍ പറയുന്നു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ ക്രമീകരണം തുടരും.
 
അതെ സമയം വായ്പയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും. പൊതുവായ അന്വേഷണങ്ങള്‍, മുന്‍കൂട്ടി നിശ്ചയിച്ച സന്ദര്‍ശനങ്ങള്‍ എന്നിവയ്ക്ക് അതാത് ബാങ്ക് ശാഖയുടെ ഫോണില്‍ ബന്ധപ്പെടാവുന്നതാണ്.  ബാങ്ക് സന്ദര്‍ശനം പരമാവധി കുറയ്ക്കാനായി ഇ.ടി.എം കാര്‍ഡ് ഉള്‍പ്പെടെ ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും അറിയിപ്പില്‍ പറയുന്നു. ചില പ്രദേശങ്ങളില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിയന്ത്രണം എന്തെങ്കിലും ഉണ്ടെങ്കില്‍ അതനുസരിച്ചു സമയ ക്രമീകരണത്തിനു മാറ്റം വന്നേക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നൂറുകടക്കാൻ ഒരുങ്ങി ഉള്ളിവില, ഒരാഴ്ചയ്ക്കിടെ വർധിച്ചത് 52രൂപ