Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കൊവിഡ്: ലോകം നേരിടുന്നത് 1929ലെ സാമ്പത്തിക മാന്ദ്യത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയെന്ന് ലോകബാങ്ക്

കൊവിഡ്: ലോകം നേരിടുന്നത് 1929ലെ സാമ്പത്തിക മാന്ദ്യത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയെന്ന് ലോകബാങ്ക്
, വ്യാഴം, 15 ഒക്‌ടോബര്‍ 2020 (17:35 IST)
കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ലോകം 1930കളിൽ സംഭവിച്ചതിന് സമാനമായ സാമ്പത്തിക മാന്ദ്യമാണ് നേരിടുന്നതെന്ന് ലോകബാങ്ക്. വിവിധ വികസിത അവികസിത രാജ്യങ്ങളിൽ കനത്ത ആഘാതമാണ് കൊവിഡ് ഏൽപ്പിച്ചതെന്നും ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മാൽപാസ് പറഞ്ഞു.
 
വിവിധ രാജ്യങ്ങൾ കടുത്ത കടബാധ്യത നേരിടേണ്ടിവരുന്ന സാഹചര്യമാണ്.ഈ രാജ്യങ്ങൾക്ക് സഹായം നൽകുന്നതിനായി 12 ബില്യൺ ഡോളറിന്റെ ആരോഗ്യ അടിയന്തിര പദ്ധതിയാണ് ലോകബാങ്ക് നടപ്പാക്കുന്നത്.പ്രവാസികളില്‍നിന്നു പണം എത്തുന്ന രാജ്യങ്ങളിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമെന്നും ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനും ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനുമാണ് ഇപ്പോൾ പ്രാഥമിക പരിഗണനയെന്നും മാൽപാസ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് ഭേദമായവരില്‍ അഞ്ചുമാസത്തേക്കെങ്കിലും പ്രതിരോധ ശേഷി ഉണ്ടാകുമെന്ന് പഠനം